അച്ഛനമ്മമാർക്കിടയിലെ അസ്വാരസ്യങ്ങളിൽ അസ്വസ്ഥയായ ഏക മകളുടെ മനസ്സിൽ വളരെ ബാല്യത്തിൽത്തന്നെ ആത്മസംഘർഷത്തിന്റെ കനലെ രിയാൻ തുടങ്ങിയിരുന്നു. അലോസരപ്പെടുത്തിയ നിമിഷങ്ങളിൽനിന്ന് അട ച്ചിട്ട മുറിയുടെ ഏകാന്തതയിലേക്ക് അവൾ സ്വയം വലിഞ്ഞു. അവളുടെ കുരുന്നുവിരലുകൾക്കിടയിലെ ചായപ്പെൻസിലുകളിൽനിന്നു തുടരെ രൂപം കൊണ്ട ചിത്രങ്ങളിലെവിടെയോ ഭാവിയുടെ നിറപ്പകർച്ച നിഴലിച്ചിരുന്നു. അവൾ വരകളിലൂടെ വലുതായി. ദക്ഷ എന്ന സെലിബ്രിറ്റിയായി. അതിനിടെ അച്ഛന്റെ മരണം. അതു വല്ലാത്തൊരു അനുഭവമായി അവളെ അസ്വസ്ഥ യാക്കുന്നതായിരുന്നു. എന്തൊക്കെയോ ഭയാശങ്കകളുടെ നിറക്കൂട്ടുകളാൺ പിന്നെ അവളുടെ മനസ്സ് നിറച്ചത് അതിതീവ്രമായ ആത്മസംഘർഷത്തിൽ സ്വയം നഷ്ടപ്പെടുന്നതുപോലെ തുടർന്നുള്ള അവളുടെ ദിനങ്ങൾ മനഃശാസ്ത്ര സിദ്ധാന്തങ്ങൾക്കുപോലും നിർവചിക്കാനാവാത്ത അവസ്ഥാന്തരമായി.
Reviews
There are no reviews yet.