അനുഭവങ്ങൾ തേടി അട്ടാറിവര
( ഒരു പത്രപ്രവർത്തകന്റെ സഞ്ചാരങ്ങളും അനുഭവങ്ങളും )
ഏറ്റുമാനൂർ ജോസഫ് മാത്യു
ദൽഹിയിലും കേരളത്തിലുമായി വിവിധ പ്രതങ്ങളിൽ നാലു പതിറ്റാണ്ടോളം പ്രവർത്തിച്ച ഏറ്റുമാനൂർ ജോസഫ് മാത്യുവിന്റെ പത്രപ്രവർത്തനരംഗത്തെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വാർത്തകൾ തേടിയുള്ള തന്റെ അന്വേഷണത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനു ഭവങ്ങളും കൗതുകകരമായ കാഴ്ചകളും വളരെ തന്മയത്വ ത്തോടെ ലളിതമായി അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി യോടൊപ്പം യാത്രചെയ്യേണ്ടിവരുന്ന പത്രപ്രവർത്തകന് കിട്ടുന്ന പ്രിവിലേജുകളേക്കാൾ റിസ്ക് ഫാക്ടറുകളുമു ണ്ടെന്ന് ജോസഫ് മാത്യു വിവരിക്കുന്നു. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ആ പ്രതത്തിന്റെ എഡിറ്റോറി യൽ പോളിസിക്കൊപ്പം നമ്മളും ജോലി ചെയ്യേണ്ടിവരു ന്ന അനുഭവങ്ങളും പത്രപ്രവർത്തകരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും ജോസഫ് മാത്യു ചൂണ്ടിക്കാട്ടുന്നു. സ്ഥിരതയില്ലാത്ത, സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തെ ഒരു പാഷനായി എടുത്ത ജോസഫ് മാത്യുവിന്റെ ഈ പുസ്തകം മാധ്യമവിദ്യാർത്ഥികൾക്കും ജേർണലിസ്റ്റുകൾ ക്കും ഒരു പാഠപുസ്തകമാണ്.
Reviews
There are no reviews yet.