സച്ചിയുമായുള്ള എന്റെ സൗഹൃദം അവന്റെ ആദ്യ സിനിമയായ ചോക്ലേറ്റിന്റെ ജോലികൾ നടക്കുന്ന സമയമാണ്. എറണാകുളത്തെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വെച്ചാണ് ആദ്യം പരിചയപ്പെടുന്നത്. ഞങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിച്ചു. തമാശകൾ പറഞ്ഞു. സമയം പോയി. പല സുഹൃത്തുക്കളും മുറി വിട്ടുപോയെങ്കിലും സച്ചിമാത്രം വിട്ടുപോയില്ല. അവിടെ എന്നോ ടൊപ്പം കിടന്നുറങ്ങി. ഞങ്ങൾ പല സ്ഥലത്തും ഒന്നിച്ചു യാത്രചെയ്തു. ഒന്നിച്ചു കഥകൾ പറഞ്ഞു ചിരിച്ചു. അവന്റെ എല്ലാ സിനിമയിലേക്കും എന്നെ വിളിച്ചു. അവസാനം അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായരുടെ വേഷത്തിലേക്ക് അവസാന വിളി. ഇന്നും എന്നോടൊപ്പം അവൻ യാത്ര ചെയ്യുന്നു. അദൃശ്യമായ ഒരു ലോകത്തുനിന്ന് ദൃശ്യപഥ ത്തിന്റെ ഇരുളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്ക് എന്റെ പേരു കൂടി എഴുതി ചേർത്തിട്ട് അവൻ പോയി. ദൈവവിളി മാറ്റാൻ മറ്റാർക്കും കഴിയില്ലല്ലോ. അയ്യപ്പനും കോശിയിലെയും അയ്യപ്പൻനായർ എനിക്കുവേണ്ടി എഴുതിയതുപോലെയാണ് ഞാനതിൽ വന്നുപെട്ടത്. മമ്മൂട്ടിയെ പൃഥ്വിരാജിനെ ആലോചിച്ച് എന്നിലേക്ക വൻ എത്തുകയായിരുന്നു. അവന്റെ മുന്നിൽ
എല്ലാ നാടകളും അഴിച്ച് വെച്ച് ഞാൻ പകർന്നാടി. അവനുവേണ്ടി മാത്രം.
-ബിജുമേനോൻ
Reviews
There are no reviews yet.