കെട്ടുകഥകളിൽ നിന്നും മോചി പ്പിച്ചാൽ, ഭഗവാൻ ബുദ്ധൻ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോക ത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരു ന്നെന്നു കാണാം. ധർമ്മാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണ് വിലയിരുത്തുന്നത്. ഭാരതീയദർശനത്തിലെ ഭൗതികവാദധാരയെ പ്രതിനിധീകരിക്കാൻ ബുദ്ധദർശനത്തിന് എങ്ങനെയൊക്കെ കഴിയുന്നു. അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നില നില്പിനെ സാധൂകരിക്കാനാവശ്യമായ ദാർശ നിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെ ടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു. എന്നിങ്ങനെ സത്യാന ഷിയായ ഒരു ഗവേഷകന്റെ നിയ ത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോൾ ബുദ്ധൻ മിത്തുകളിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാർശ നിക ഗാംഭീര്യം കൂടുതൽ വസ്തുനിഷ് കയും ചെയ്യുന്നു. ഐതിഹ്യങ്ങൾ നിർമ്മിച്ചു വെച്ചിട്ടുള്ള എണ്ണമറ്റ അമൂർത്തതകൾക്കുള്ളി ലാണ് കോസംബി സ്ഫോടനങ്ങളുണ്ടാക്കു ന്നത്. ഈ പുസ്തകം വായിക്കാനെടുക്കു മ്പോൾ ഓർക്കുക. ഇത് ബുദ്ധനെയും ബുദ്ധ മതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണ്. മൂലകൃതിയോട് തികഞ്ഞ ആത്മാ ർത്ഥത പുലർത്തുന്ന ഉന്നതമായ വിവർത്തനം
Meet The Author
No products were found matching your selection.
Reviews
There are no reviews yet.