ചേർത്തുവെച്ച നിനവുകൾ – പേളി ജോസ്
നടന്ന വഴികളിലൂടെ കാതോർക്കുന്ന ഒരു ഓർമ്മപ്പു സ്തകമാണിത്. ഒന്നും എഴുതാൻ വേണ്ടി എഴുതിയ തല്ല. എഴുതിപ്പോയതാണ്. താണ്ടി വന്ന വഴികളിലാ കയും മുള്ളുകളുണ്ടായിട്ടും അതിൽ ചവുട്ടിയിട്ടും മുറിവേൽക്കാതെ മുന്നോട്ട് നീങ്ങാൻ തുണച്ച ആ അദൃശ്യ കരലാളനത്തിന് ഈ പുസ്തകത്തിലൂടെ നന്ദി യർപ്പിക്കുന്നു.
ചേർത്ത് വെച്ച ഓർമ്മകൾ, കുറിച്ച് വെച്ച വരികൾ, കുറിക്കാത്ത ചില വരികളുടെ അനുരണനങ്ങൾ, അനുഭവിച്ച സ്നേഹവായ്പിന്റെ സ്ഫുരണങ്ങൾ, കൊതിച്ച സ്നേഹത്തിന്റെ നിഴൽപാടുകൾ എല്ലാം ഉണ്ടാവും ഈ പുസ്തകത്തിൽ മുങ്ങിത്തപ്പിയാൽ കിട്ടുന്നത് വിലയേറിയ മുത്തുകളാവില്ലെങ്കിലും വൈരങ്ങളാകാൻ വിതുമ്പുന്ന കല്ലുകളാവും തീർച്ച!
Reviews
There are no reviews yet.