ഇന്ത്യന്‍ ഭരണഘടന ഏതൊരു ജനാധിപത്യരാഷ്ട്രത്തിന്റെയും അടിസ്ഥാനപ്രമാണമാണ് അതിന്റെ ഭരണഘടന. ലോകത്ത് നിലവിലുള്ള ഭരണഘടനകളില്‍ നിസ്തുലവും ബൃഹത്തുമായ ഭരണഘടനയാണ്, ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ രാഷ്ട്രത്തിന്റേത്. പൗരര്‍ എന്ന നിലയില്‍ ഓരോ വ്യക്തിയുടെയും കടമകളും അവകാശങ്ങളും ഭരണഘടനയില്‍ അധിഷ്ഠിതമാണ്. ഭരണഘടനയെക്കുറിച്ചുള്ള ഒരു പൗരന്റെ സാമാന്യാവബോധം ജനാധിപത്യത്തിന്റെ പുരോഗതിക്ക് വളരെ പ്രധാനപെട്ടതാണ് വിശേഷിച്ചും ജനാധിപത്യം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍. ഇന്ത്യന്‍ ഭരണഘടനെയെയും, അതില്‍ കുട്ടികളുടെ അവകാശങ്ങളെയും സംരക്ഷയെയും കുറിച്ചുള്ള പരാമര്‍ശങ്ങളെയും ലളിതമായ രീതിയില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു, ഈ പുസ്തകം.
₹90.00
Reviews
There are no reviews yet.