ദൈവത്തിന്റെ സ്വന്തം വക്കീൽ
ആത്മകഥ
ജോമോൻ പുത്തൻപുരയ്ക്കൽ
നീതിക്ക് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്. ആ കൂട്ടത്തിൽ ഏറെ വ്യത്യസ്തമാണ് സിസ്റ്റർ അഭയ കൊലക്കേസിൽ സത്യം പുറത്തു കൊണ്ടു വരാൻ നടത്തിയ ഒറ്റയാൾ പോരാട്ടം. വ്യക്തിപരമായ താല്പര്യങ്ങളില്ലാതെ ഒരു കന്യാസ്ത്രീയ്ക്ക് മരണാനന്തര നീതി ലഭിക്കുവാൻ വേണ്ടി ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ ഹോമിച്ച ജോമോൻ പുത്തൻപുരയ്ക്കൽ പ്രതികൂല സാഹചര്യങ്ങള സഹനം കൊണ്ടും ധീരതകൊണ്ടും നേരിട്ട് നിയമയുദ്ധം നടത്തി വിജയിച്ചതിന്റെ ചരിത്രം ആവേശകരമാണ്. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രതിഷേധത്തിന്റെ ആളിക്കത്തുന്ന അഗ്നിക്ക് മീതെ നടന്നുനീങ്ങിയ ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ ജീവിതാനുഭവങ്ങൾ കോറിയിട്ട കാലം കാത്തിരുന്ന പുസ്തകം. നീതി നിഷേധിക്കപ്പെട്ടവന്റെയും പീഡിതന്റെയും കണ്ണീരുണങ്ങാത്ത ജീവിതത്തിലൂടെ നന്മയുടെ പ്രതീകമായി നടന്നുപോയ ജോമോന്റെ വിശുദ്ധവിപ്ലവത്തിന്റെ നാൾവഴികൾ. അഭയ കേസിൽ ഇതുവരെ ഒരു മാധ്യമവും വെളിപ്പെടുത്താത്ത ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ഈ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.
Reviews
There are no reviews yet.