Football My Soul| ഫുട്ബോൾ മൈ സോൾ – T.K.Chathunny|ടി. കെ. ചാത്തുണ്ണി
മൈതാനത്ത് ചാത്തുണ്ണിയേട്ടൻ പുലിയായിരുന്നു, കളിയോടും സ്വന്തം ടീമിനോടും നൂറുശതമാനം ആത്മാർഥത പുലർത്തിയിരുന്ന പ്രതിരോധനിരയിലെ ധീരനായ പോരാളി. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും ഇ.എം.ഇ.സെക്കന്ദരാബാദിനും വാസ്കോ ഗോവക്കുമൊക്കെ പൊരിഞ്ഞ പോരാട്ടം നടത്തുന്ന ചാത്തുണ്ണിയേട്ടൻ ഹരം കൊള്ളിക്കുന്ന ഓർമ്മയാണ്. ടാക്ക്ളിങിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറില്ലാത്ത കളിക്കാരനായിരുന്നു ചാത്തുണ്ണിയേട്ടൻ. സ്വന്തം ടീമിന് ലഭിക്കുന്ന കോർണർ കിക്കുകൾക്ക് തലവെക്കാൻ, പ്രതിരോധ നിരവിട്ട് എതിർ ഗോൾമുഖത്തേക്ക് നെഞ്ചും വിരിച്ച് പോയിരുന്ന ചാത്തുണ്ണിയേട്ടൻ്റെ രൂപം ഇന്നും മനസിലുണ്ട് ഈ ആത്മാർഥതയും വീറും വാശിയും പരിശീലകനായിരുന്നപ്പോഴും അദ്ദേഹം സൂക്ഷിച്ചു. സ്വന്തം ടീമിന്റെ വിജയത്തിനായി തന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. 1990 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ പരിശീലകൻ എന്ന നിലയിൽ ഇന്ത്യയിലെ സുപ്രധാന ട്രോഫികളെല്ലാം ചാത്തുണ്ണിയേട്ടൻ നേടിയിട്ടുണ്ട്. തീർച്ചയായും അന്ന് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല…
– ബാബു മേത്തർ
ORDER NOW !
Price : 250 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
Reviews
There are no reviews yet.