പലപ്പോഴും കവിതയ്ക്ക് ജന്മസിദ്ധമായ വാസനയ്ക്കു പുറമെ, സാഹചര്യവും പ്രചോദകമാവും തീർച്ച. വിത്തിനു മുളയെടുക്കുവാൻ നനഞ്ഞ മണ്ണുപോലെ, പ്രതിഭയുടെ അനുസൃതമായ വളർച്ചയ്ക്ക്, പരിസരം പ്രചോദകമാവും, കൽക്കത്തയിലെ പ്രവാസജീവിതം കവിയ്ക്ക് അന്തസ്സംഘർഷങ്ങൾ ഉളവാക്കി. ജീവിത ത്തിന്റെ പച്ചയായ പരമാർത്ഥങ്ങൾ നേരിടാൻ ഇടവ ന്നപ്പോൾ, മനസ്സിൽ അഗാധമായ തിരയിളക്കങ്ങൾ ഉണ്ടായി. അതൊക്കെ പിന്നീടെപ്പോഴോ അക്ഷരങ്ങളി ലേയ്ക്ക് സംക്രമിക്കുകയായിരുന്നു.
കവിത ഒരു നിയോഗമാണ്. അതിന്റെ പിറവിയിൽ ഒരു നിയതി സ്പർശമുണ്ട്. അത്തരം ചില നിയോഗങ്ങ ളാണ്. കല്പനകളാണ് ഈ കവിതകളിൽ കാണുന്നത്. -രാധാകൃഷ്ണൻ കാക്കശ്ശേരി
Reviews
There are no reviews yet.