ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, ആർ.കെ. ശേഖർ, സലിൽ ചൗധരി, എം.എസ്.വി, എം.ബി.എസ്, ചിദംബരനാഥ്, എൽ പി ആർ വർമ്മ, സുദർശനം തുടങ്ങിയ സംഗീത സംവിധായകരാണ് വയലാറിന്റെ രചനകൾക്ക് സംഗീതം നല്കി യത്. കാലാതീതമായ ഗാനങ്ങളിലെ വൈവിധ്യവും അപാരതയുമാണ് ഈ പുസ്ത കത്തിന്റെ ഉള്ളടക്കം. മലയാളിയുടെ പ്രണയം, വിപ്ലവവീര്വം, ഭക്തി എല്ലാ ഭാവതല ങ്ങളും വിടരുന്ന പുസ്തകം.
ഇത്രയേറെ ഗാനങ്ങൾ രചിച്ചിട്ടും വയലാർ എന്ന കവി സ്വയം ആവർത്തിക്കു ന്നില്ല. ഭാവനയുടെ അജ്ഞേയമായ ഏതോ നിധിപേടകത്തിൽ നിന്ന് നവംനവങ്ങ ളായ ആശയങ്ങളുടെയും ഉപമകളുടെയും രൂപകങ്ങളുടെയും നവരത്നങ്ങളു മായി ഈ രചയിതാവ് ഓരോ ഗാനത്തിലും പ്രത്യക്ഷപ്പെടുന്നു. വയലാർ ഗാനങ്ങ ളുടെ നിത്വവിസ്മയം പൂർണ്ണമായി ഉൾക്കൊള്ളാനും ആ വിസ്മയത്തിന്റെ പൂങ്കു ലകൾ കൊണ്ട് പുസ്തകത്തിന്റെ ഉള്ളറകൾ അലങ്കരിക്കുവാനും വിവേകാനന്ദന് കഴിഞ്ഞിരിക്കുന്നു. ഗാനങ്ങളെക്കുറിച്ചു ഇത്ര വിശദമായും വിദഗ്ധമായും സൂക്ഷ് മമായും രചിക്കപ്പെട്ട മറ്റൊരു പുസ്തകം മലയാളത്തിലില്ല
Reviews
There are no reviews yet.