ത്രികാലജ്ഞാനികളായ കാക്കകൾ രാവിന്റെ ഇരുൾച്ചിറകടിച്ചുകൊണ്ടു പറന്നു വരികയാണ്. ജന്മരഹസ്യങ്ങളുടെ നിശ്ചല സമുദ്രങ്ങൾക്കുമുകളിൽ അവ വട്ടമിട്ടുപറ ക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞ വാക്കുകളെ കറുത്ത കരച്ചിൽകൊണ്ട് അവ തോറ്റിയുണർത്തുന്നു. കാക്കകൾ ദേവിയെ കാത്തിരിക്കുകയായിരുന്നു. അവൾ വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളിൽ അവ ളുടെ മനസ്സിന്റെ പെരുവിരലമരുമ്പോൾ രാത്രിയുടെ മൗനമുദ്രിതമായ ചൊടികൾ വിറയ്ക്കുന്നു. ‘കലിക’യിലൂടെ മലയാളി യുടെ വായനയിൽ മാന്ത്രികതയുടെ അദ്ഭുതസൗന്ദര്യം വിടർത്തിയ നോവലി സ്റ്റിന്റെ പ്രശസ്തത കൃതിയുടെ പുതിയ പതിപ്പ്.
Reviews
There are no reviews yet.