കാടറിയും കാലം
ബിന്ദു ജഗദീഷ്
നമ്മുടെ ജീവിതാവസ്ഥകളോട് പുറംതിരിഞ്ഞു നിൽക്കാൻ കഴിയാത്ത, ചുറ്റും കാണുന്ന യാതനകളോടും അടിച്ചമർത്തലുകളോടും നിർവ്വികാരമായി നിൽ ക്കാൻ അനുവദിക്കാത്ത ഒരു അവബോധം ബിന്ദുവിന്റെ മിക്ക കവിതകളിലും പ്രവർത്തിക്കുകയും അവ ജീവനുള്ള ആവിഷ്കാരങ്ങളായി മാറുകയും ചെയ്യു ന്നു. അതിനാൽ തന്നെ വൈവിധ്യമാർന്ന അനുഭവതലങ്ങൾ വായനക്കാർക്കു മു ന്നിൽ തുറക്കപ്പെടുന്നുണ്ട് ബിന്ദുവിന്റെ രചനകളിൽ. ഓരോന്നും ഒറ്റയ്ക്ക് നിൽ ക്കുമ്പോഴും സമകാലിക മനുഷ്യ ജീവിതാവസ്ഥയോടുള്ള നേർക്കുനേർ നിൽ പ്പിലാണ് അവയുടെ കാതൽ, ആ നിലക്ക് ജീവിതത്തോടും മനുഷ്യാവസ്ഥകളോ ടുമുള്ള സ്നേഹവും കൂറും തുറന്ന കണ്ണുകളുമായി നിൽക്കുന്ന ബിന്ദുവിന്റെ ഈ രചനകൾ വായനക്കാരെ പുതിയ അനുഭവ ലോകങ്ങളിലേക്ക് ഉയർത്തും എന്നു തന്നെ ഞാൻ കരുതുന്നു.
Reviews
There are no reviews yet.