300.00

Pakarnattam

പകർന്നാട്ടം

ISBN
: 9788195181919
First Published Year
: 2021
Pages
: 468
Compare
Share

Meet The Author

പകർന്നാട്ടം

ഷാജൻ ആനിത്തോട്ടം

അനുഭവസാന്ദ്രതകൊണ്ട് അമൂല്യമായ ഒരു കാവ്യമാണ് ഷാജൻ ആനിത്തോട്ടത്തി ന്റെ പ്രഥമനോവലായ ഈ ‘പകർന്നാട്ടം’. കവിയും കഥാകൃത്തുമായ ഷാജൻ, സ്നേ ഹിക്കുവാനും സഹിക്കുവാനുമുള്ള സ്ത്രീയുടെ അപാരമായ കഴിവിന്റെ ഇതി ഹാസം രചിക്കുന്നു. പ്രവാസത്തെ പുതിയ ഒരു ഭാവുകത്വത്തോടെ കാണിച്ചുത രുന്നു. ആത്മാർത്ഥതയിൽ നിന്ന് ഉറവെടുക്കുന്ന ഇത് ഉള്ളിൽ തട്ടാത്തവർ മനുഷ്യ ഹൃദയം ഉള്ളവരല്ല!

– സി. രാധാകൃഷ്ണൻ

ചെറുകഥ, ലേഖനം, കവിതാസമാഹാരങ്ങളിലൂടെ രചനാപാടവം തെളിയിച്ചുകഴി ഞ്ഞ പ്രവാസിസാഹിത്യകാരനാണ് ഷാജൻ ആനിത്തോട്ടം. മലയാളത്തിനും കേരള സംസ്കാരത്തിനും വേണ്ടി അമേരിക്കയിൽ നിരന്തരം പ്രയത്നിക്കുന്ന ഷാജന്റെ ഈ പ്രഥമ നോവൽ, നഴ്സിംഗ് ജീവിതപാതയായി തിരഞ്ഞെടുത്ത് പഠനത്തിന് അ യൽസംസ്ഥാനങ്ങളിലേക്കും, പിന്നീട് ജോലിക്കായി അമേരിക്കയിലേക്കും കടന്നു പോകുന്ന സെലിൻ എന്ന യുവതിയുടെ സംഭവബഹുലവും നാടകീയാനുഭവങ്ങൾ നിറഞ്ഞതുമായ ജീവിതത്തെ ഹൃദ്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു. കഥാപാത്രങ്ങ ളും കഥകളും ഉപകഥകളും നിറഞ്ഞ ഈ പകർന്നാട്ടം ലക്ഷക്കണക്കിന് പ്രവാസി നഴ്സിംഗ് ജീവിതങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആധുനിക ഇതിഹാസമാണ്.

– സക്കറിയ

പല വേഷങ്ങളിൽ പകർന്നാടുന്ന മനുഷ്യജന്മങ്ങളുടെ വിസ്മയകരമായ അവസ്ഥാ ഭേദങ്ങളെ ഷാജൻ ആനിത്തോട്ടം സൂക്ഷ്മതയോടെ ഈ നോവലിൽ ആവിഷ്കരിച്ചി രിക്കുന്നു. ലളിതമായ ആഖ്യാനകലയുടെ സൗകുമാര്വമാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്. ലാളിത്വത്തിനടിയിൽ എഴുത്തുകാരൻ ഒളിപ്പിച്ചുവച്ച അത്വന്തരി മായ ഭാവങ്ങളുടെയും അനുഭവങ്ങളുടെയും ഭവസാഗരം ഈ നോവലിന്റെ കാവ്യാ നുഭവം വേർതിരിച്ച് കാണിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Pakarnattam”

Your email address will not be published. Required fields are marked *