നാട്ടിലെ ചെറിയ ചെറിയ സംഭവങ്ങൾ ഓർമ്മിച്ചെടുക്കുകയാണ് ഈ കുറിപ്പുകളിലൂടെ ബാലചന്ദ്രൻ, ബന്ധുക്കളും കൂട്ടുകാരും തമ്മിലുള്ള പിണക്കങ്ങൾ ഇണക്കങ്ങൾ വിചിത്രമായ വിവാഹാലോചനകൾ നർമ്മം വിതറുന്ന വിവാഹപന്തികൾ. നമ്മൾ കണ്ടതും കേട്ടതും ഓർമ്മിച്ചതും മറന്നതുമായ പലതും പലതും ബാലചന്ദ്രന്റെ പേനയ്ക്ക് വിഷയമാവുന്നുണ്ട്.
ലവണാസുരം, വിധ്വംസകം, പരീക്ഷണം, നുണകൾ ഡെവിൾസ് ആൾട്ടർനേറ്റീവ് കോന്ത, കൺകെട്ട് അമ്മയും മകനും എന്നിവ നമ്മെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചിലപ്പോൾ കണ്ണു നനയിപ്പിയ്ക്കുകയും ചെയ്യുന്നു. ബാലചന്ദ്രൻ എന്ന എഴുത്തുകാരന്റെ കയ്യൊപ്പ് ഓരോ കഥയിലും പതിഞ്ഞു കിടക്കുന്നുണ്ട്.
-അഷ്ടമൂർത്തി
Reviews
There are no reviews yet.