Vasjana / വാസ്ജന | – BY Smitha Adharsh / സ്മിത ആദർശ്
പെണ്ണെഴുതുമ്പോൾ അനുവാചക ലോകം അതിൽ എന്താവും തേടുക?
അവളുടെ ആന്തരിക ലോകങ്ങളും ആത്മവിഷാദങ്ങളും ആണ ധികാര ലോകത്തോടുള്ള ആയോധനവുമാണോ? എങ്കിൽ സ്മിത യുടെ കഥകൾ ഒരു കുസൃതിച്ചിരിയോടെ പതിവു നടപ്പരീതികളിൽ നിന്ന് വഴുതിമാറുന്നു. അവളവളെ മറന്ന് അയത്ന ലളിതമായി പുറം ലോകത്തേക്ക് ദൃഷ്ടി തിരിക്കുന്നു. സെന്റിനൽ ദ്വീപിലെ അതിപു രാതന ഓങ്കികളിലേക്ക്, സിക്ക് കൂട്ടക്കൊലയിലേക്ക്, വിമാന ത്തിന്റെ ചക്രയറയിൽ അതിശൈത്യത്തിൽ ഉറഞ്ഞ മനുഷ്യജീ വനുകളിലേക്ക്, പലായനമുറിവുകളിലേക്ക്, ആനക്കമ്പത്തിലേക്ക്, ശൈശവ നിഷ്കളങ്കതയിലേക്ക്, ജൻപഥിലെ ഞായറാഴ്ചകളുടെ പരിത്യാഗത്തിലേക്ക്, മാറ്റമ്മമാരുടെ അറിയാ നോവുകളിലേക്ക്…. സ്മിതയുടെ ആദ്യ പുസ്തകമാണിത്. വരൂ സ്ഥലകാലങ്ങളുടെ സഞ്ചാ രത്തിൽ നമുക്കും ചേരാം. കഥപറച്ചിലിൽ നാട്യങ്ങളില്ലാത്ത പുതിയൊരു സ്വരം കേൾക്കാം. – ഷീല ടോമി
Reviews
There are no reviews yet.