വൃത്തത്തിനുള്ളിൽ നില്ക്കാത്തവർ
ബി.എൻ.റോയ്
ഈ കഥകൾക്ക് വ്യത്യസ്തങ്ങളായ രണ്ട് അട രുകളുണ്ട്. ആദിഭാഗത്ത് കഥാകൃത്തിന്റെ ആ ധുനിക മനസ്സ് വിവരിക്കുന്ന അനുഭവത്തിന്റെ വ്യാപ്തിമണ്ഡലം ഗൗരവതരമായ ചില സാമു ഹിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു എ ന്നുള്ളതാണ്. എന്നാലത് ഭ്രമകല്പകളായി പരി ണമിക്കുന്നില്ല. ജീവിതത്തിന്റെ മൂല്യത്തകർച്ച യെ ഉദാസീനതയോടെയല്ല കഥാകൃത്ത് നോ ക്കിക്കാണുന്നത്. മൂല്യത്തകർച്ചയെ സക്രിയ മായ മൂല്യബോധം കൊണ്ട് നവീകരിക്കുക യും അതുവഴി ജീവിതത്തെ സമഗ്രമായിത്ത ന്നെ വിലയിരുത്തുകയും ചെയ്യുന്നു. ഇതിലു ടെ കഥയിൽ രൂപം കൊള്ളുന്ന സൗന്ദര്യബോ ധം വായനക്കാരെ കഥയിലേക്ക് എത്തിക്കു ന്നു. ഇത് കഥയുടെ സത്യസ്ഥിതിയിൽ നില കൊള്ളുന്ന മൂല്യവത്തായ ഒരു നിലപാടാണ്. ഈ നിലപാടിന്റെ അന്തസ്സാണ് റോയിയുടെ ക ഥകളെ വ്യതിരിക്തമാക്കുന്നതും, അനുഭവഗ ന്ധിയാക്കുന്നതും.
Reviews
There are no reviews yet.