അഭിഷേക് പുരവൂരിന്റെ കഥകളിലൂടെ സഞ്ച രിച്ചപ്പോൾ ചില സവിശേഷതകൾ കണ്ടെത്താ നായി. കഥാകൃത്തിന് ശക്തമായ ഒരു പക്ഷവും നിലപാടുമുണ്ട്, അത് മാനവികതയുടെ പക്ഷ മാണ്. ശക്തമായ തുലിക ക്ഷുദ്രഭാവങ്ങളെ നിഗ്ര ഹിക്കാനുതകുമെന്ന് കഥാകൃത്തിന് വ്യക്തമായ ബോധ്വമുണ്ട്. എല്ലാ കഥകളും അത്തരത്തിലുള്ള കർമ്മനിരതയുടെ സാക്ഷ്യപത്രങ്ങളാണ്.
ജീവിത തുടിപ്പുകൾ നന്നായറിയുന്ന ഒരു സാംസ്കാരികമുഖം ഈ കഥാകൃത്തിനുണ്ട്. സമു ഹത്തിന്റെ ഗതിവിഗതികളെ തിരിച്ചറിയുന്ന ഒരു തൂലിക മികവ് കഥകളിൽ പ്രതിഫലിക്കുന്നുണ്ട്. കഥാഖ്യാനവും ശൈലിയും സംഭാഷണങ്ങളും, പ്രമേയ പ്രതിപാദ്യങ്ങളും സവിശേഷമായ് ചുണ്ടി ക്കാണിക്കാൻ സന്തോഷമുണ്ട്.
Reviews
There are no reviews yet.