About Us

WHO WE ARE

About Us

മലയാളത്തിലെ ഏറ്റവും വലിയ പാരമ്പര്യമുള്ള പ്രസാധകരാണ് 1952ൽ തൃശ്ശൂരിൽ സ്ഥാപിതമായ കറന്റ്‌ ബുക്സ് പബ്ലിക്കേഷൻസ്. മലയാളത്തിലെ അതി പ്രശസ്തരായ എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങൾ, കേരളത്തിലെ വിവിധ ജില്ലകളിൽ ശാഖകളുള്ള ഈ സ്ഥാപനം പ്രസിദ്ധീകരിക്കുന്നു. ആധുനിക സാങ്കേതികവിദ്യകൾക്കൊപ്പം കറന്റ്‌ ബുക്സ് വിപുലമായ വായനാനുഭവമാണ് പ്രദാനം ചെയ്യുന്നത്!
കേരളത്തിന്റെ സാംസ്‌കാരികനഗരി മലയാളി ജീവിതത്തിൽ പലവിധത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിൽ തന്നെ മലയാളിയുടെ പുസ്തകപ്രിയത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കറന്റ് ബുക്സിന്റെ പങ്ക് ചെറുത് ഒന്നും അല്ല.
ആറ് പതിറ്റാണ്ടിലധികമായി അക്ഷരപ്രേമികൾ ഈ പ്രസിദ്ധീകരണശാലയ്ക്ക് ഒപ്പം സഞ്ചരിക്കുന്നു. സാഹിത്യലോകത്തെ കുലപതികളുടെ കൃതികൾ മലയാളി വായനസമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം പുതിയ എഴുത്തുകാരുടെ രചനകൾ നമുക്ക് പരിചയപെടുത്തുന്നതിൽ മുമ്പിൽ തന്നെയുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കൊപ്പം മാറിയ കാലത്തിനൊപ്പം എന്നും കറന്റ് ബുക്സ് പബ്ലിക്കേഷൻ ഉണ്ട് …

ADDRESS

Round – West , Thrissur – 680001

PHONE

Mobile: +91 85939 33916

EMAIL

currentbooksthrissur@gmail.com