ലീഡർക്കൊപ്പം മൂന്നര പതിറ്റാണ്ട് കെ.എസ്. പ്രേമചന്ദ്രകുറുപ്പ് ഐ.എ.എസ് (റിട്ട.) ഇന്ത്യൻ നാഷണൻ കോൺഗ്രസ്സിലെ പ്രാമാണികനും കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ലീഡർ കെ. കരുണാകരനോടൊപ്പം 36 വർഷത്തോളം അടുത്തറിഞ്ഞു പ്രവർത്തിച്ച ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥന്റെ ഓർമ്മ ക്കുറിപ്പുകളാണ് ഈ പുസ്തകം. കെട്ടുകഥകളുടെയും കേട്ടു കേൾവികളുടെയും രേഖപ്പെടുത്തലുകൾക്കപ്പുറം ആധികാരികമായ ചരിത്രരേഖയായി മാറുകയാണ് പ്രേമചന്ദ്ര ക്കുറുപ്പിന്റെ ലീഡർക്കൊപ്പം എന്ന പുസ്തകം. സർക്കാരി ന്റെ വിവിധ വകുപ്പുകളുടെ മേധാവിയായിരുന്ന പ്രേമചന്ദ്ര ക്കുറുപ്പ് കെ കരുണാകരന്റെ പേഴ്സണൽ സ്റ്റാഫായി നാലു തവണ സേവനം അനുഷ്ഠിച്ചപ്പോൾ താൻ കണ്ടറിഞ്ഞ ചില സത്യങ്ങളുടെ വസ്തുനിഷ്ഠമായ വിവരണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സത്യസന്ധതയും, ധാർമ്മിക തയുമാണ് ഇതിന്റെ കാതൽ. കേരളത്തിന്റെ ഒരു കാലഘട്ട ത്തിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ കേരളത്തിന്റെ വികസ നത്തിന്റെ സുതാര്യമായ ചരിത്രരേഖയാണ് ഈ പുസ്തകം.
Reviews
There are no reviews yet.