Adwaith / അദ്വൈത് | – BY M Jayadeva Varma / എം.ജയദേവവർമ്മ
ഈ കൃതിക്ക് സാഹിത്യകൃതികൾക്ക് കല്പിക്കപ്പെടുന്ന വ്യവസ്ഥാപിതമായ ഒരു ഘടനയില്ല. പക്ഷേ, ഇതിന്റെ ആഖ്യാനരൂപത്തിന് കൃത്യമായ ഭാഷാരൂപമുണ്ട്. ആ രൂപത്തിലൂടെ നിങ്ങൾ നിങ്ങളെ തന്നെ കാണുന്നു. വായിക്കുന്നു. അനുഭവിക്കുന്നു. മനുഷ്യന്റെ ജീവിത ത്തിന്റെ മൂന്നു ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രചനയാണിത്. അദ്വൈത്, ചുമ്മാ ഒരു പ്രണയകഥ, ഒരി ക്കൽക്കൂടി എന്ന സ്വതന്ത്രകൃതികൾ തമ്മിൽ ബന്ധി പ്പിക്കുന്ന ഒരു ഭാവ ചരട് ഇതിനുണ്ട്. മനുഷ്യന്റെ വ്യത്യ സ്തമായ ഭാവങ്ങളെ, കാലങ്ങളെ ഇത് അടയാളപ്പെടു ത്തുന്നു. തന്റെ തന്നെ ജീവിതത്തിന്റെ ആത്മകഥാംശം ഇത് വായിക്കുമ്പോൾ തോന്നാമെങ്കിലും സാങ്കല്പിക മായ ഒരു ഭാവനാലോകത്ത് അനുഭവിക്കുന്നതാണ് ഇതെല്ലാം, യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു സാങ്കല്പികകഥ.
ORDER NOW !
Price : 215 Rs
AMAZON – https://shorturl.at/QRSW0
CURRENT BOOKS ONLINE – https://shorturl.at/isw15
‘flat20’ എന്ന ഈ കോഡ് ഉപയോഗിച്ച് എല്ലാ പുസ്തകങ്ങൾക്കും 20% ഡിസ്കൗണ്ട് നേടൂ…
https://currentbooksonline.in/
FOR ENQUIRIES ( WHATSAPP OR CALL ) – +91 8593013939
Renjith skaria –
എന്റെ സുഹൃത്ത് എം. ജയദേവ് വർമ്മയുടെ രണ്ടാമത്തെ നോവാലയ അദ്വൈത് തികച്ചും വ്യത്യസ്തമായ ഒരു നോവലാണ്. ഒരു മനുഷ്യന്റെ രണ്ടു മുഖങ്ങളെ അനാവരണം ചെയ്യുന്ന ഈ നോവൽ, തന്റെ സ്വാർത്ഥതക്കു വേണ്ടി ഒരാൾക്ക് എത്രത്തോളം ഹൃദയശൂന്യൻ ആകാമെന്നു വരച്ചുകാട്ടുന്നു.തന്റെ നേട്ടത്തിന് വേണ്ടി, സമൂഹത്തിനോട് ചെയ്യുന്ന തെറ്റുകളെ തന്റെ ശരികളായി മാത്രം വ്യാഖ്യാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്വൈത്.ഓരോ മനുഷ്യന്റെ ഉള്ളിലും എപ്പോൾ വേണമെങ്കിലും ബഹിർഗമിക്കാവുന്ന ഒരു വന്യത ഉണ്ടെന്നുള്ളത് തർക്കമില്ലാതെ അദ്ദേഹം സമൂഹത്തോട് പറയുന്നു. അദ്വൈത് എന്ന ഈ കഥാപാത്രം നമ്മൾക്കിടയിലുണ്ടാവാം. നാമറിയാതെ, നമ്മളറിയാതെ തന്റെ ഇരയെ തേടുന്ന വേട്ടക്കാരനാനെപോലെ അയാൾ എവിടെയും ഉണ്ടാവാം.
Sumi Soman –
അദ്വൈത്….
ആ കഥാപാത്രത്തെപ്പറ്റി എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല… ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുന്ന ഇന്നത്തെ സമൂഹത്തിലേ മുഖം മൂടിയണിഞ്ഞ മനുഷ്യനെ പച്ചയായി കാണിക്കുകയാണ് കഥാകൃത്ത് ഈ കഥയിലൂടെ ചെയ്യുന്നത്…
അദ്വൈത് നായകനോ വില്ലനോ അറിയില്ല… അല്ലെങ്കിൽ ഇത് വില്ലന്റെ കഥ ആണെന്ന് പറയേണ്ടി വരും… സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരുവന്റെ കഥ…
താൻ ചെയ്ത തെറ്റുകൾ സ്വന്തം മനസാക്ഷി മുമ്പിൽ പോലും മറച്ചു വയ്ക്കാൻ അയാൾക്ക് ഒരു മടിയും ഇല്ല…. എന്നിട്ടും മറ്റൊരാൾ തെറ്റ് ചെയ്തു എന്ന് കണ്ടുപിടിച്ച നിമിഷം അയാളെ കൊല്ലാൻ.. കൊന്ന് കുഴിച്ചു മൂടാൻ അദ്വൈത് കാണിക്കുന്ന ഉത്സാഹം….
സ്വന്തം കണ്ണിലെ കോൽ എടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ ശ്രമിക്കുന്ന ആധുനിക കാലഘട്ടത്തിലെ മനുഷ്യനെ ആണ് കഥാകൃത്ത് ഇവിടെ തുറന്നു കാണിക്കുന്നത്…
സ്വന്തം ജീവിതത്തിൽ എല്ലവരും നായകൻമാരാണല്ലോ.. അങ്ങനെ അദ്വൈതിന്റെ കണ്ണിലൂടെ നോക്കിയാൽ മാത്രമേ നമുക്ക് അയാളെ നായകൻ എന്ന് വിളിക്കാൻ പറ്റു… അയാൾ ചെയ്തത് എല്ലാം അയാളുടെ ശരികൾ ആണ്… അയാളുടെ നന്മയ്ക്ക് വേണ്ടിയാണ്… അല്ലാതെ മറ്റ് ആരുടെ കണ്ണിലൂടെ നോക്കിയാലും അയാൾ ഒരു വില്ലൻ ആണ്….
കാലിക പ്രസക്തമായ ഒരു കഥ എന്ന നിലയിൽ ഈ കഥയും ജയദേവന്റെ എഴുത്തിലെ ഒരു പൊൻ തൂവൽ തന്നെയാണ്… ഇനിയും ഒരുപാട് കഥകൾ ജയദേവന്റെ വിരൽ തുമ്പിൽ വിരിയട്ടെ… നല്ല എഴുത്തിന് ആശംസകൾ…. 🍁
Jacob George –
ജയദേവവര്‍മ്മയുടെ ‘ആനന്ദ്: ഒരു യാത്രികന്റെ കഥ’ എന്ന നോവൽ വായിച്ചപ്പോള്‍ മുതൽ അദ്ദേഹത്തിന്റെ അടുത്ത രചനക്കുള്ള കാത്തിരിപ്പ് തുടങ്ങിയതാണ്. രണ്ടാമത്തെ കൃതി അദ്വൈതിലൂടെയും അദ്ദേഹം ഞെട്ടിച്ചു. മൂന്നു വ്യത്യസ്ത പശ്ചാത്തലത്തില്‍ ഉള്ള കഥകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. ആദ്യത്തേത് ഉദ്വേഗജനകമായ ഒന്നായിരുന്നു. ഒരാളുടെ ഉള്ളിലെ മാലാഖയും ചെകുത്താനും. പാറുക്കുട്ടി വല്ലാതെ വേദനിപ്പിച്ചു. തന്റെ ഉള്ളിലെ ചെകുത്താനെ ന്യായീകരിക്കുന്ന നായകന്‍, അതിന് അയാൾ സഹായം തേടുന്ന തത്വങ്ങള്‍ – ഒക്കെ പുതിയ വായന അനുഭവം നല്‍കി. ആ പിരിമുറുക്കം തീര്‍ത്തും ഒഴിവാക്കി വേണം ലക്ഷ്മണന്റെ പ്രണയകഥ വായിക്കാൻ. ലക്ഷ്മണനും കൂട്ടുകാരും വായനക്കാരെ രസിപ്പിക്കും എന്നത് തീര്‍ച്ചയാണ്. മൂന്നാമത്തേത് അച്ചുവും എട്ടനും, നൊമ്പരമായി മനസ്സില്‍ അവശേഷിക്കുന്ന കഥ. ആനന്ദ് എന്ന ആദ്യ നോവലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തേത്. അടുത്ത രചനക്കായി കാത്തിരിക്കുന്നു.
AJITH G NAIR –
ദ്വൈതമല്ലാത്തതാണ് അദ്വൈത്, അതായത് ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് അദ്വൈതം.
ഓരോ മനുഷ്യനും അദ്വൈതാണെന്നു പറയാം. നന്മ ചെയ്യുമ്പോള്‍ ഒരുവനിലെ മനുഷ്യത്വത്തെ പ്രകീര്‍ത്തിക്കുന്ന ആളുകള്‍ മോശപ്രവൃത്തി ചെയ്യുമ്പോള്‍ അവനെ വകതിരിവില്ലാത്ത മൃഗങ്ങളുമായി ഉപമിക്കുന്നു. ഈ രണ്ടു സ്വഭാവവും മനുഷ്യനില്‍ അന്തര്‍ലീനമാണ്. ഇതില്‍ ഏതാണ് അവന്റെ യഥാര്‍ഥ ഗുണം എന്ന് വേര്‍തിരിച്ചറിയാനാവാത്ത അവസ്ഥ.മണ്ണിനും പെണ്ണിനും പണത്തിനുമായി ആളുകളെ കൊന്നുതള്ളുന്നവനും സഹജീവികളോടു കരുണയോടു പെരുമാറുന്നവനും മനുഷ്യനാണ്. പിശാചും ദൈവവും ഈ അവസരത്തില്‍ ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാവുന്നു.
തന്റെ നേട്ടങ്ങള്‍ക്കായി കൂടെ നില്‍ക്കുന്നവരെ കൊന്നു തള്ളുമ്പോഴും ചിരിച്ചു കൊണ്ട് വഞ്ചിക്കുമ്പോഴും ഇത് തെറ്റാണെന്ന ബോധം അയാളുടെ മനസ്സിന്റെ ഉള്‍ത്തളങ്ങളിലെവിടെങ്കിലും ഉടലെടുത്തിട്ടുണ്ടാവാം.ചെയ്യാന്‍ പോകുന്നത് തെറ്റാണെന്നറിഞ്ഞിട്ടും വന്യമായ വികാരങ്ങള്‍ക്കടിപ്പെട്ട് ആ തെറ്റ് ചെയ്യാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. ഈ നിമിഷത്തിലെ സന്തോഷം മാത്രമാണ് അവന്‍ ആഗ്രഹിക്കുന്നത്. അടുത്ത നിമിഷത്തില്‍ ഇത് തെറ്റായിരിക്കാം എന്നത് അവനെ ബാധിക്കുന്നില്ല, അവന്‍ എന്തിന് അതിനെക്കുറിച്ച് ചിന്തിക്കണം.
അദ്വൈതിനെ വിശേഷിപ്പിക്കാന്‍ പറ്റിയത് മോഹന്‍ലാല്‍ ചിത്രം പ്രജയിലെ ഒരു സൂപ്പര്‍ഹിറ്റ് ഡയലോഗാണ്.
” എന്നേപ്പോലുള്ള നീചന്മാരോട് പൊരുതി നില്‍ക്കാന്‍ പറ്റില്ല സക്കീര്‍ഭായ് നിങ്ങള്‍ക്ക്…കൂട്ടിക്കൊടുക്കാന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക്, കൂടെ നില്‍ക്കുന്നവന്റെ കുതികാലു കൊത്താന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക്, പറ്റില്ല ഭായ്, ബട്ട് ഐ ക്യാന്‍”
അദ്വൈതിന്റെ സ്വഭാവം ഇതിലും നന്നായി വിവരിക്കാവുന്ന വേറെ വാക്കുകളില്ല. ‘അദ്വൈത്’ വായിച്ചു തീരുമ്പോള്‍ ഈ ഡയലോഗ് കഥാനായകന്‍/വില്ലന്‍ നമ്മളോടു പറയുന്നതായി വായനക്കാരനു തോന്നിയാല്‍ അത് തികച്ചും സ്വഭാവികം മാത്രമാണ്.
പാശ്ചാത്യസമൂഹത്തില്‍ ദര്‍ശിക്കാത്തതും പൗരസ്ത്യ സമൂഹത്തിന്റെ മാത്രം ഭാഗവുമായ ഒരു വ്യവസ്ഥിതിയുടെ ഇരയായ ആളാണ് രണ്ടാമത്തെ കഥയിലെ നായകന്‍ ലക്ഷ്മണന്‍. ഈ കഥ എന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം കൊണ്ടതാണെന്ന് കഥാകൃത്ത് എന്നോടു പറഞ്ഞിരുന്നതിനാല്‍ ഞാന്‍ കൂടുതല്‍ ഇതേപ്പറ്റി വിവരിക്കുന്നില്ല നിങ്ങള്‍ വായിച്ചു മനസ്സിലാക്കുക…
ആഗ്രഹങ്ങളുടെ ലോകത്ത് കെട്ടുപിണഞ്ഞു കിടക്കുന്ന അസ്വതന്ത്രനായ മനുഷ്യന് ശാന്തമായ മരണം എത്രമാത്രം അന്യമാണ്.യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന അനുജന്റെ ആത്മാവിന് യാത്രകളിലൂടെ ശാന്തിയേകാന്‍ ശ്രമിക്കുന്ന ജ്യേഷ്ഠന്‍, ഹൃദ്യമായ സൃഷ്ടി