Sletil Varacha Sandhyakal | സ്ലേറ്റിൽ വരച്ച സന്ധ്യകൾ – Jabir Rahman | ജാബിർ റഹ്മാൻ
ഖത്തറിലേക്ക് ജോലി തേടിപ്പോയ മലയാളി ഖത്തറിന്റെ ആകാശത്തെക്കു റിച്ചും അവിടെ വിരിയുന്ന മഴവിൽനിറങ്ങളും അറേബ്യൻ സംസ്കാരങ്ങ ളെക്കുറിച്ചും അനുഭവിച്ചറിഞ്ഞ കുറിപ്പുകളാണ് ഈ പുസ്തകം. ഏറ്റവും ആധുനികമായ സംസ്കാരത്തിന്റെ ഉറവിടമാണ് ആ ഭൂമിയെന്ന് സാക്ഷ്യ പ്പെടുത്തുന്നു. പുസ്തകങ്ങളുടെയും കടലിന്റെയും ആകാശത്തിന്റെയും വർണ്ണപ്പകിട്ടാർന്ന ജീവിതത്തിന്റെ സംഗീതസാന്ദ്രമായ അനുഭവം ഹൃദ്യ മായ ഭാഷയിൽ നമ്മെ അനുഭവിപ്പിക്കുന്നു. ഒരു പ്രവാസ ജീവിതത്തിന്റെ അന്യവൽക്കരണമല്ല ഒരു സംസ്കാരത്തോട് ഉൾച്ചേർന്ന ജീവിതശൈ ലിയെ ആണ് ഈ പുസ്തകം പിന്തുടരുന്നത്.
അറേബ്യയിൽ പെയ്യുന്ന മഴയെക്കുറിച്ച്, മഴയെത്തുംമുമ്പ് ഹുദ്ഹുദ് പക്ഷി യുടെ വരവിനെക്കുറിച്ച്, കൊടുംവേനൽ കടന്നെത്തുന്ന തണുപ്പിനെക്കു റിച്ച് പെരുമഴക്കാലം പോലെ തകർത്തുപെയ്യുകയാണ് വാക്കുകൾ.
മുസ്ലിംസംസ്കാരത്തിൻ്റെ വിഭിന്നമായ വശങ്ങളെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
മലയാളത്തിലെ ചില കഥകളെയും കഥാപാത്രങ്ങളെയും താരതമ്യം ചെയ്യുന്ന കാരിക്കേച്ചർ രചനകളും ഇതിന്റെ ഉള്ളടക്കമാണ്. ഗൾഫിലെ ത്തിയ പ്രവാസികൾ കാണാത്ത കാഴ്ചകളും കഥകളുമാണ് ഇതുനിറയെ.
ORDER NOW !
Price : 160 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.