₹550.00

Roots (Oru Charithra Nunapadam)

റൂട്സ് (ഒരു ചരിത്ര നുണപാഠം)

ISBN
: 9789347529245
First Published Year
: 2026
Pages
: 451
Compare
Share

Meet The Author

Roots (Oru Charithra Nunapadam) | റൂട്സ് (ഒരു ചരിത്ര നുണപാഠം) – Ravi Thottathil | രവി തോട്ടത്തിൽ

വായന ഒരു സംസ്കാരമാണ്. മനുഷ്യബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന മാസ്മരികതയാണ്. കൂടുതൽ വായിക്കപ്പെടുന്നത് എഴുത്തുകാരന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. എഴുത്തിലും ചില വിദ്യകളുണ്ട്. സൂക്ഷ്മ നിരീക്ഷണങ്ങളിൽ രൂപപ്പെട്ടുവരുന്ന എഴുത്തു വഴികളിലൂടെ ആയാസകരമായി നടന്നു കയറാൻ കഴിയുന്നത് വായനക്കാരന് അനുഗ്രഹമാണ്. എഴുത്തുകാരന് അതൊരു പരീക്ഷണം കൂടിയാണ്. ചരിത്ര നോവലുകൾ ധാരാളമുണ്ട്. നുണക്കഥകളുമുണ്ട്. എന്നാൽ ഈ പറഞ്ഞ രണ്ടും,ഒപ്പം മിത്തും ഫാന്റസിയും കൂടി പിണഞ്ഞ് രൂപപ്പെട്ട രചനകൾ വേറെയുള്ളതായി അറിയില്ല.
പതിനെട്ടാം നൂറ്റാണ്ടിലെ മധ്യകാല ഇന്ത്യൻ സ്വാതന്ത്രസമരം ഇന്ത്യയിലെ അക്കാലത്തെ ബ്രിട്ടീഷ് ഭരണാധികാരിയുടെ ഭ്രാന്തൻ തീരുമാനം വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയാനന്ദ് ശങ്കർ എന്ന യുവാവിന്റെ ജീവിതത്തിൽ വരുത്തിവെച്ച ദുരന്തം ചെറുതല്ല. ഭരണകൂടം അറിഞ്ഞുകൊണ്ടതിന് വഴിയൊരുക്കുമ്പോൾ അത് വലിയൊരു വിസ്ഫോടനമാകുന്നു. ചരിത്ര സഞ്ചാര പഥത്തിലെ ഏതോ ഘട്ടം മുതൽ :വഴിമാറി: വഴുതിയിറങ്ങി പുതിയൊരു ചരിത്ര വികാസത്തിലെത്തുമ്പോൾ ഇതൊരു “ചരിത്ര നുണ പാഠ”മാകുന്നു…

ORDER NOW !

Price : 550 Rs

Reviews

There are no reviews yet.

Be the first to review “Roots (Oru Charithra Nunapadam)”

Your email address will not be published. Required fields are marked *