Punarjani Dhweep | പുനർജ്ജനി ദ്വീപ് -Dr.Bindu Bala | ഡോ. ബിന്ദു ബാല
ജീവിതത്തിന്റെ സങ്കീർണ്ണമായ സമസ്യകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യരുടെ ആവിഷ്കാരങ്ങളാണ് ഈ കഥകൾ. ജനനം മുതൽ തുടങ്ങുന്ന ജീവിതയാ ത്രയിലെ രഹസ്യ ഇടങ്ങളിലേക്ക് നിങ്ങളെ സൂക്ഷ്‌മമായി കൊണ്ടുപോകുന്ന കഥകൾ. ഇതിൽ ആനന്ദവും ആഹ്ലാദവും ദുഃഖവും കണ്ണീരും വിടവാങ്ങലും പ്രവാസവും പ്രണയവും തുടങ്ങി പല കാലങ്ങളിലൂടെ പല ദേശങ്ങളിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന സൗന്ദര്യാനുഭവമാണ് ‘പുനർജ്ജനിദ്വീപ്‘. അവിടെ ഒത്തുകൂടുന്നവർ അവരുടെ നൊസ്റ്റാൾജിയ അനുഭവിക്കുകയാണ്. ജീവിതത്തിന്റെ വെൺനുര കൊലുസണിഞ്ഞ് താളവാദ്യത്തോടെ സംഘനൃ ത്തമാടുകയാണ്. നിറവൈവിധ്യമുള്ള ജീവിതകാഴ്‌ചകൾ കണ്ടും കേട്ടും പറഞ്ഞും അവർ ആഹ്ലാദതിരകളിൽ ആടുകയാണ്. ഒരു ഷെർലക് ഹോംസ് കഥയിലെ കഥാപാത്രംപോലെ ഭയാനകവും ദുരന്തപൂരിതവുമായ വഴികളി ലൂടെ സഞ്ചരിച്ച് പഠനകാലത്തെ ആഹ്ലാദകരമായ ഓർമ്മയാക്കി മാറ്റുന്നു ‘പുനർജ്ജനിദ്വീപ്‘ എന്ന കഥ. എല്ലാം കഴിഞ്ഞ് സ്നേഹനിർഭരമായ മറ്റൊരു സുഹൃത്സംഗമത്തിനായി പുനർജ്ജനിദ്വീപ് കാത്തിരിക്കുന്നു.
‘ഒരു ടിൻഡർ കല്യാണം‘, ‘ശാംബചരിതം‘, ‘കാമശമനി‘, ‘സർവ്വം മാനസികം‘, ‘ബി.വി.ആർ. സിനിമയും‘, ‘ഗുൽമോഹറിനപ്പുറം‘, ‘പെയ്തൊഴിഞ്ഞ വർഷ ഹർഷം‘, ‘പുനർജ്ജനിദ്വീപ്‘ തുടങ്ങി എട്ടു കഥകളുടെ സമാഹാരം.
ORDER NOW !
Price : 285 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.