Dhaivam Manusian Yanthram | ദൈവം മനുഷ്യൻ യന്ത്രം – Maythil Radhakrishnan | മേതിൽ രാധാകൃഷ്ണൻ – POPULAR SCIENCE
ജീവന്റെ അദ്ഭുതങ്ങളെ പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് മേതിൽ ഏറ്റെടുത്തിരിക്കുന്നത്. പുല്ലായും പുൽച്ചാടിയായും പരിണാമത്തിന്റെ വഴിപിരിയുന്ന ജീവൻ യന്ത്രങ്ങ ളിലൂടെ മറ്റൊരു പാത പിന്നിടുന്നു. മനുഷ്യൻ നിർമ്മിച്ച വൻ എടുപ്പുകൾക്ക് സമാന്തര മായി ഉറുമ്പുകളും കുഴിയാനകളും ധ്യാനിച്ചുണർത്തുന്ന ചില അദ്ഭുതലോകങ്ങളുമുണ്ടല്ലൊ. നെടുകെയും കുറുകെയും ഇഴഞ്ഞും പലതരത്തിൽ പറന്നും, ജലപാളികൾക്കിടയിൽ പായലുകളുടെ ബാബേലുകൾ പണിഞ്ഞും ജീവന്റെ വിജയമാഘോഷിക്കുന്ന ജീവി കൾക്കും ഈ പ്രപഞ്ചത്തിന്റെ ഒരു പങ്ക് അനുവദിച്ചു കൊടുക്കാൻ മേതിലിനെപ്പോലെ അധികം പേരില്ല. ഏതിനെയും മനുഷ്യന്റേതായ ‘ആത്മനിഷ്ഠത‘യിലേക്ക് നിർവ്വീര്യ മാക്കുന്ന ചിന്തകളാണെങ്കിൽ രാജപാതകളിൽ വിഹരിക്കുന്നുമുണ്ട്.
യന്ത്രത്തിന് എത്രത്തോളം മനുഷ്യനാവാൻ കഴിയും? മനുഷ്യനിൽ യന്ത്രയുക്തി അവ രോധിക്കുന്നതെങ്ങനെയൊക്കെയാണ്…? ‘യാന്ത്രികത‘ എന്നതിനെ ‘മാനുഷികത‘യുടെ ഒരു അപഥസഞ്ചാരമായി വിലയിരുത്തുന്ന പരിചിത ധാരണകളെ മേതിൽ തിരുത്താൻ ശ്രമിക്കുന്നു. ആത്മാവ്, മനുഷ്യത്വം, മാനുഷികത, ജന്തുത്വം എന്നൊക്കെ പഴയ പാര മ്പര്യത്തിൽ പറഞ്ഞുപോകുന്ന ചിന്തയ്ക്ക് ഇനി എത്രകാലം തുടരാനാവുമെന്നറിയില്ല. ഇത്തരം വാക്കുകളെയെല്ലാം പരമാണുക്കളായി ചിതറിപ്പിച്ച് പരിശോധിച്ചാൽ യാന്ത്രികതയും മാനുഷികതയും ജന്തുത്വവുമെല്ലാം ചിലയിടത്ത് കൈകോർക്കുന്നതു കാണാം.
AI ടെക്നോളജിയെക്കുറിച്ച് ഇന്ത്യൻ ഭാഷകളിൽ 2002-ൽ ഇറങ്ങിയ ആദ്യപുസ്തക ത്തിന്റെ പുതിയ പതിപ്പ്..
ORDER NOW !
Price : 175 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.