Layana | ലയന – Lalshya L.S. | ലാൽഷ്യ എൽ.എസ്. – Novel
ഈ പ്രണയം ശാന്തതയാണ്, ലയ എത്തിപ്പെടുന്ന ശാന്തത, ലാൽ ഷ്യയുടെ ലയന എന്ന നോവൽ വായിച്ചുതീരുമ്പോൾ, മനസ്സ് എത്തിനിൽക്കുന്നതും ശാന്തതയിലാണ്. ഏകാന്തതകളെ, ഒറ്റ പ്പെടലുകളെ, ജീവിത സംഘർഷങ്ങളെ മായ്ച്ചുകളയുംവിധം ശാന്തം. ഒരു സംഗീതംപോലെ, മഴപോലെ… മറവിയിൽ മാ ഞ്ഞുപോയ സങ്കല്പ്പങ്ങളെ, സ്വപ്നങ്ങളെ അത് ഉണർത്തുന്നു. അധ്യാപികയും എഴുത്തുകാരിയുമായ ലയയുടെ കാഴ്ച പ്പാടിലൂടെ ഈ കഥ മുന്നോട്ടു നീങ്ങുമ്പോൾ, ആദം എന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫർ യാത്രയ്ക്കിടയിൽ വന്നു ചേരുന്നു, കാഴ്ച്ചകൾക്ക് സൗന്ദര്യം കൂട്ടാൻ ദേവി, നീന, രാജീവ്, ഹസീന… എന്നിങ്ങനെ ചിലരും ഒപ്പമെത്തുന്നു. അവർക്കുള്ളിൽ അവരുടേതായ കഥകളുണ്ട്, ജീവിതങ്ങളുണ്ട്. നേരിയ പ്രകമ്പനകളും മിന്നലുകളുമായി അവ മുന്നിലേ ക്ക് നീങ്ങുന്നു; അവ കൃതിയുടെ ആഴത്തെ ഇടമുറിയാതെ കൊണ്ടുപോകുന്നു.
ORDER NOW !
Price : 295 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.