Kakkidhinangalile Ormakurippukal | കാക്കി ദിനങ്ങളിലെ ഓർമ്മക്കുറിപ്പുകൾ – VK Raju | വി കെ രാജു – Memoirs
കാക്കിവേഷം ഒരു ജോലി മാത്രമല്ല; അത് അനുഭവങ്ങളുടെ ഒരു ലോകമാണ്. കണ്ടുമുട്ടിയ മനുഷ്യരും അന്വേഷിച്ച കേസുകളും നേരിട്ട പ്രതിസന്ധികളും വിജയങ്ങളും പരാജയങ്ങളും ഓരോന്നും പിന്നീടൊരിക്കൽ ഓർമ്മകളായി മാറുന്നു. ഈ പുസ്തകത്തിന്റെ ആദ്യ അഞ്ച് അധ്യായങ്ങളിൽ കുറ്റാന്വേഷണത്തിന്റെ വഴികളിലൂടെ നടന്ന ചില അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. തെളിവുകൾ തേടിയും, സത്യത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളിലൂടെയും, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിട്ട അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന ആ അധ്യായങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണജീവിതത്തിന്റെ ചില നേർക്കാഴ്ചകളാണ്.
തുടർന്നുള്ള അധ്യായങ്ങളിൽ കാക്കിവേഷത്തിനുള്ളിലെ മറക്കാനാവാത്ത ചില ഓർമ്മകളാണ്. ഔദ്യോഗിക ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യർ, മറക്കാൻ കഴിയാത്ത ചില സന്ദർഭങ്ങൾ, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ, ചിലപ്പോൾ മനസ്സിനെ നൊമ്പരപ്പെടുത്തിയ അനുഭവങ്ങൾ അങ്ങനെ പല നിറങ്ങളിലുള്ള ഓർമ്മകൾ.
ഇതെല്ലാം ഒരു പോലീസ് ജീവിതത്തിന്റെ സമ്പൂർണ്ണ കഥയല്ല. ഒരുപാട് ഓർമ്മകളിൽ നിന്ന് തിരഞ്ഞെടുത്ത ചില ഓർമ്മകൾ മാത്രം. കാലം കടന്നുപോകുമ്പോൾ പല സംഭവങ്ങളും മറ വിയിലേക്ക് പോകാം. എന്നാൽ ചില അനുഭവങ്ങൾ അങ്ങനെയല്ല. അവ മനസ്സിൽ പതിഞ്ഞുനിൽക്കും ഒരു കാക്കി ദിനത്തിന്റെ അടയാളമായി. ഈ പുസ്തകം അത്തരം ചില ഓർമ്മകളുടെ കുറിപ്പാണ്.
ORDER NOW !
Price : 180 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.