M.T.Vasudevan Nair
എം.ടി.വാസുദേവന്‍നായര്‍
പൊന്നാനി താലൂക്കില്‍ കൂടല്ലൂരില്‍ 1933 ജൂലായ് 15ന് ജനനം.
അച്ഛന്‍: ടി.നാരായണന്‍നായര്‍, അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് 1953-ല്‍ ബി.എസ്‌സി (കെമിസ്ട്രി) ബിരുദം. അദ്ധ്യാപകന്‍, പത്രാധിപര്‍, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായി. മുറപ്പെണ്ണ് എന്ന സിനിമയ്ക്ക് ആദ്യതിരക്കഥ എഴുതി. നിര്‍മ്മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡും, ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, അമൃതം ഗമയഃ, പെരുന്തച്ചന്‍, സുകൃതം, ഒരു ചെറുപുഞ്ചിരി, തീര്‍ത്ഥാടനം എന്നിവയ്ക്ക് സംസ്ഥാന ബഹുമതികളും ലഭിച്ചു.
Madath Thekkepaattu Vasudevan Nair (15 July 1933 – 25 December 2024) was an Indian author, screenplay writer and film director. He was a prolific and versatile writer in modern Malayalam literature, and was one of the masters of post-Independence Indian literature. Randamoozham, which retells the story of the Mahabharata from the point of view of Bhimasena, is widely credited as his masterpiece.