Akarshananiyamathile Alchemy | ആകർഷണ നിയമത്തിലെ ആൽക്കെമി – 5| ഡോ.രാജേഷ് ജി.
മനസ്സിനെ ഏറെ അടുത്തറിയാനും അതിന് നേരാംവണ്ണമുള്ള ശിക്ഷണം നൽകി നമ്മുടെ വരുതിയിലാക്കാനും അതുവഴി ജീവിതത്തിൻ്റെ നാനാമേഖ ലകളിൽ വിജയം നേടിയെടുക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ഒരു കൃതി വായി ക്കാൻ ഇടയായി. ഡോ. ജി. രാജേഷ് എഴുതിയ ‘ആകർഷണ നിയമത്തിലെ ആൽക്കെമി‘യുടെ കൈയെഴുത്തുപ്രതിയാണ് മേൽസൂചിപ്പിച്ച കൃതി. വായ നയിലുടനീളം അതൊരു തരം പോസിറ്റീവ് എനർജി നമ്മിൽ സന്നിവേശിപ്പി ക്കുകയും കർമ്മനിരതരാകാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമ്മിലെ ചിന്തകളെല്ലാംതന്നെ ഒരുതരം ചലിക്കുന്ന ഊർജ്ജമാണ്. എന്നാൽ അവ യാകട്ടെ ശക്തവും മഹത്വംനിറഞ്ഞതുമായ സാർവ്വലൗകിക മനസ്സി (universal mind) ന്റെ ചെറുഘടകങ്ങൾ മാത്രമാണ്. അവ മനുഷ്യരിൽ വ്യത്യസ്ത ആവ്യ ത്തിയിൽ ആയിരിക്കും സംവഹിക്കപ്പെടുന്നത്. സൂക്ഷ്മവും മുൻവിധികളി ല്ലാത്തതുമായ സമീപനങ്ങളിലൂടെ നമ്മുടെ മനസ്സിൻ്റെയും ചിന്താരീതികളു ടെയും ശക്തിയും ബലഹീനതയും തിരിച്ചറിയാൻ നമുക്ക് കഴിയും. ആ തിരിച്ചറിവുകൾ നമ്മുടെ ചിന്തകളേയും സമീപനങ്ങളേയും നവീകരിക്കാനും പുനഃ സംരചിക്കാനും ജീവിതത്തിൻ്റെ ഏത് മേഖലയിലും വിജയും നേടാനും നമ്മെ പ്രാപ്തരാക്കും എന്ന് ഈ കൃതി നമ്മെ ഉദ്ബോധിപ്പിക്കുന്നു.
– അഡ്വ. പി.എസ്. ശ്രീധരൻപിള്ള
ORDER NOW !
Price : 185 Rs
#lawof attraction
Reviews
There are no reviews yet.