165.00

Antivirus

ആൻറിവൈറസ് 

(9 customer reviews)
ISBN
: 9789395338653
First Published Year
: 2023
Pages
: 108
Compare
Share

Meet The Author

Antivirus | ആൻറിവൈറസ്  – by . സജികുമാർ |A Sajikumar

കംപ്യൂട്ടറുകളെ വൈറസുകളിൽനിന്നും സംരക്ഷിക്കാൻ ഉപയോ ഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ആന്റിവൈറസ്. ഇതുപോലെ മനുഷ്യരിലും വൈറസ് അറ്റാക്ക് ഉണ്ടാകുമ്പോൾ നമ്മുടെ ശരീരം തന്നെ പ്രതിരോധിക്കും. ജീവിതത്തിന്റെ ഏതോ ദശാസന്ധിയിൽ അബോധമായ വൈറസ് ആവേശിക്കുക വഴി നിങ്ങളുടെ മന സ്സിന്റെ ജൈവഘടികാരം തെറ്റുന്നതാണ് ഇതിലെ ഓരോ കഥയും. ജീവിതത്തിന്റെ താളംതെറ്റി അമ്മയും അച്ഛനും മക്കളുമായുള്ള നിങ്ങളുടെ പൊക്കിൾക്കൊടിബന്ധം അറ്റുപോകുംവിധം അവ വളരുന്നു. അപ്പോഴെല്ലാം സാന്ത്വനത്തിന്റെ വഴികൾ തേടി നിലാവു പൂത്തിറങ്ങിയ വയൽക്കരയിലേക്ക് നിങ്ങളുടെ ദൃഷ്ടികൾ പാഞ്ഞു പോകും. അവിടെ നിങ്ങളുടെ ഓർമ്മകൾ പുനർജ്ജനിക്കുന്നു. അങ്ങനെ പല യാദൃച്ഛികതകളിലൂടെ, ആകുലതകളിലൂടെ നിങ്ങൾ ഒരു നിശ്ശബ്ദ വനത്തിലൂടെ സഞ്ചരിക്കും. യാത്രകളാണ് ഇതിലെ ഓരോ കഥയും പറയുന്നത്. ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ സഞ്ചരിക്കുന്ന ഒരു സൗന്ദര്യാന്വേഷണത്തിലേക്ക്, പൂർണ്ണവിരാമത്തിലേക്ക് മാറുന്ന കഥകളുടെ വായന ഹൃദ്യവും സരളവുമാണ്.

ORDER NOW !

Price : 165 Rs

‘flat20’ എന്ന കോഡ് ഉപയോഗിച്ച് എല്ലാ പുസ്തകങ്ങൾക്കും  20% ഡിസ്കൗണ്ട് നേടൂ

https://currentbooksonline.in/

FOR ENQUIRIES ( WHATSAPP OR CALL )  – +91 8593013939

9 reviews for Antivirus

  1. Rajesh Dileep Pillai

    വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന കഥകള്‍.മനോഹരമായ ഭാഷ.ചെറിയ എഴുത്തുകാരനില്‍ നിന്നും കാമ്പുള്ള കുറെ കഥകള്‍ ലഭിച്ചിരിക്കുന്നു.ആന്റിവൈറസ് Super…….Excellent Book…All the best Mr.Sajikumar

  2. Rajesh dileepkumar

    മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഏറ്റവും മികച്ച് പുസ്തകങ്ങളില്‍ ഒന്ന്.Really Super Book.

  3. Adithyan (verified owner)

    അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ മികച്ച പുസ്തകങ്ങളില്‍ ഒന്ന്. Really good….Must Read

  4. Hema

    Excellent book.,, മനസിൽ തൊടുന്ന കഥകൾ

  5. Hema (verified owner)

    Exellent Stories.Must Read.ഹൃദ്യമായ വായനാനുഭവം.

  6. Dileep Parameswaran (verified owner)

    എഴുത്തിന്റെ മാസ്മരികമായ ഭാഷാതന്ത്രം അതിവിദഗ്ധമായി പ്രയോഗിച്ചിരിക്കുന്ന ഗംഭീര പുസ്തകം.മനസിലേക്ക് ആഴ്ന്നിറങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍.തീര്‍ച്ചയായും വായിക്കേണ്ടതാണ് ആന്റിവൈറസ്.

  7. subash

    superb book !

  8. Dileep (verified owner)

    ആകസ്മികതകൾ അപഥ സഞ്ചാരം നടത്തുന്ന നിരവധി മുഹൂർത്തങ്ങൾ അടങ്ങിയ മനോഹരമായ രചന

  9. Praveen R

    തോറ്റുപോയവരുടെ വിജയങ്ങള്‍

    ഹൃദയത്തിന്റെ ഭിത്തിയിൽ ഒരു ഇരുമ്പാണി തറഞ്ഞു കയറുകയും പതുക്കെ ഹൃദയം ആ വേദനയുമായി പൊരുത്തപ്പെടുകയും ക്രമേണ വേദനകളെല്ലാം ആസ്വാദനലഹരിയുടെ ചക്രവാളത്തിൽ അസ്തമിക്കുകയും ചെയ്യുന്ന വായനാനുഭവമാണ് എ സജികുമാറിന്റെ ആന്റിവൈറസ് എന്ന പുസ്തകത്തിൽ നിന്നും ലഭിക്കുന്നത്. വന്യമായ സങ്കൽപ്പങ്ങളും നിഗൂഢമായ അനുഭവങ്ങളും ആസ്വാദനത്തിന്റെ വ്യത്യസ്തമായ ഭാവതലങ്ങളിൽ പ്രതിഷ്ഠിക്കുക എന്നത് ആധുനിക സാഹിത്യകൃതികളിൽ കാണാൻ സാധിക്കുന്ന ഒരുസങ്കേതമാണ്. അമേരിക്കൻ എഴുത്തുകാരി ആലീസ് വോക്കറിന്റെ ഭാഷാശൈലിയും ബിംബസങ്കൽപങ്ങളും എ സജികുമാറിന്റെ ചില കഥകളിൽ കാണാൻ സാധിക്കും. ഏതുനിമിഷവും അടിതെറ്റു വീണേക്കാവുന്ന അഗാധമായ ഒരു ഗർത്തത്തിന്റെ മുനമ്പിൽ നിൽക്കുമ്പോൾ വിഹ്വലമായ മനസിന്റെ ഓരത്ത് ഒരു നിമിഷം വിടരുന്ന അനുഭൂതിയാണ് ആന്റിവൈറസ്. സന്തോഷവും സങ്കടവും അതിജീവനവുമെല്ലാം ജീവിതത്തിന്റെ അനിവാര്യകതകളാണെന്ന് അടയാളപ്പെടുത്തുന്ന എത്രയോ സന്ദർഭങ്ങളിൽ കൂടിയാണ് കഥകള്‍ വികസിക്കുന്നത്. വായിച്ചു തുടങ്ങുമ്പോൾ നമ്മുടെ മുന്നിലേക്ക് ഇറങ്ങിവരുന്ന കഥാപാത്രങ്ങൾ…..നമുക്കു മുന്നിലിരുന്ന് നമ്മോട് തന്നെ സംവദിക്കുന്നവര്‍. ഒടുവിൽ തങ്ങളെ ദുരന്തത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടതിന്റെ പേരിൽ കലഹിച്ച് ഇറങ്ങി പോകുന്നവർ.ഖാലിദ്റഹ്മാനും ദയാനന്ദൻ മാഷും ജമീലയുമെല്ലാം ജീവിതത്തിൽ തോറ്റുപോകുമ്പോൾ മരണം കൊണ്ട് പ്രതികാരം ചെയ്യുന്നവരാണ്. മരണത്തിനും ജീവിതത്തിനുമിടയിലെ ചെറിയ തുരുത്തിൽ കുറച്ചു നിമിഷത്തേക്കെങ്കിലും മനസ്സിന്റെയും ഹൃദയത്തിന്റെയും ഉടുതുണി പറിച്ചെറിഞ്ഞ് സന്തോഷത്തിന്റെ നഗ്നത പ്രകടിപ്പിക്കുന്ന ചാക്കപ്പായിയും,ജോജപ്പനും,സുഗുണനും വേറിട്ട് നിൽക്കുന്നുണ്ട്. ജീവിതത്തിനു മുന്നിൽ വാപിളർന്നു നിൽക്കുന്ന വിധിയെ മറികടക്കാൻ സഹനമാണോ മരണമാണോ തെരഞ്ഞെടുക്കേണ്ടതെന്ന ചോദ്യവുമായി മഹാഭാരതത്തിലെ അർജുനനും ദലാൽ ട്രീറ്റിലെ വിനോജനും ആന്റിവൈറസിന്റെ കോലായിൽവായനക്കാരെ കാത്തിരിപ്പുണ്ട്. പുനർജനിക്കുന്ന ഓർമ്മകളും തികട്ടിവരുന്ന ആകുലതകളും സമ്മർദ്ദം തീർക്കുന്ന ഒരു സന്നിഗ്ധ ഘട്ടത്തിൽ നിശ്ചലമാകുന്ന ഹൃദയവും കയ്യിൽ പിടിച്ചു കൊണ്ട് ഖാലിദ് മുതൽ ജമീല വരെയുള്ള നിരവധി കഥാപാത്രങ്ങള്‍ നമുക്ക് മുന്നിൽ വന്നു സങ്കടപ്പെട്ട് നിൽക്കുന്ന നിമിഷം ഒരു വിങ്ങലോടെ ആൻറിവൈറസ് വായിച്ച് തീര്‍ക്കാവുന്നതാണ്.ഗംഭീര പുസ്തകം,എഴുത്തുകാരന് എല്ലാവിധ ആശംസകളും..

Add a review

Your email address will not be published. Required fields are marked *