കൊറോണ മഹാമാരിയെ നേരിടാം
ഡോ. നളിനി ജനാർദ്ദനൻ പ്രൊഫ. ഡോ. കാവുമ്പായി ജനാർദ്ദനൻ
ചൈനയിലെ വുഹാൻ നഗരത്തിൽനിന്നും ലോകമെമ്പാടും വ്യാപിച്ച് ലക്ഷക്കണക്കിനു രോഗികളെ മരണത്തിനിരയാക്കുകയും, കോടിക്ക ണക്കിനു ജനങ്ങളെ ഭീതിയിലാക്കുകയും ലോകരാജ്യങ്ങളെ സാമ്പ ത്തികമായി തളർത്തുകയും ചെയ്ത് കൊറോണ മഹാമാരിയെപ്പറ്റി വിശദമായി മനസ്സിലാക്കുവാനുള്ള, മലയാളത്തിലെ ആധികാരികമാ യ റഫറൻസ് ഗ്രന്ഥമാണിത്.
എന്താണ് കൊറോണവൈറസ് (Covid-19), ഈ രോഗം പകരുന്നവിധം രോഗലക്ഷണങ്ങൾ, ചികിത്സ, രോഗപ്രതിരോധം, മുൻകരുതലുകൾ, തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും, ആരോഗ്യ-മാനസികപ്രശ് നങ്ങൾ, മാനസികാരോഗ്യം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, കൊറോ ണയുടെ പുതിയ തരംഗം, ബ്ലാക്ക് ഫംഗസ് ഡെൽറ്റാപ്ലസ് വകഭേദം. കോവിഡ് വാക്സിനേഷൻ എന്നു തുടങ്ങി കൊറോണയെപ്പറ്റി എല്ലാ പ്രായത്തിലുള്ളവരും അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ ഗ്ര ന്ഥത്തിൽ സാധാരണക്കാർക്കു മനസ്സിലാവുന്ന രീതിയിൽ വിശദീക രിച്ചിരിക്കുന്നു. കൊറോണപോലുള്ള മഹാമാരിയിൽനിന്നും രക്ഷപ്പെ ടാനും ശാരീരിക- മാനസികാരോഗ്യം വളർത്തുവാനുമുള്ള മാർഗ്ഗനിർ ദ്ദേശങ്ങൾ നല്കുന്ന ഈ പുസ്തകം എല്ലാ കുടുംബങ്ങൾക്കും ഗ ന്ഥാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും ഒരു മുതൽക്കൂട്ടായിരിക്കും. ഭാവിയിൽ വരാവുന്ന മഹാമാരികളിൽനിന്നും രക്ഷനേടാനും ഈ ഗ നം ഉപകരിക്കും.
Reviews
There are no reviews yet.