1924-ലെ പേമാരിയിലും പ്രളയത്തിലും കരിന്തിരി മല ഇടിഞ്ഞി ളകി വീണു. തകർന്നുകൊണ്ടിരുന്ന കരിന്തിരിമല ദൈവത്തോടു പ്രാർത്ഥിച്ചു. ‘എന്റെ ആത്മാവിനു കുടിയേറുവാൻ അനുഗ്രഹിക്ക പ്പെട്ട ഒരാത്മാവ് നീയെനിക്കു നൽകേണമേ’ ഗ്രെറ്റോ എന്ന ആഫ്രിക്കൻ അടിമയോടും എസ്തപ്പാൻ എന്ന സ്രാങ്കിനോടും ത്രേസ്യാ എന്ന മുക്കുവപ്പെണ്ണിനോടും നീതികേടു കാണിച്ച ദൈവം തന്റെ പ്രായശ്ചിത്തമായി കരിന്തിരി മലയ്ക്ക് പാപ്പന്റെ ആത്മാവ് കാട്ടിക്കൊടുത്തു. പാപ്പന്റെ ആത്മാവ് അനുഗ്രഹിക്കപ്പെട്ടതായി രുന്നു. പഴമക്കാർ പറയുന്ന തോന്നൂറ്റി ഒമ്പത്തിലെ വെള്ളപ്പൊ കാലത്ത് കരിന്തിരി മല ഇടിഞ്ഞു വീണ ദിവസം, പണ്ട് മർഫിസായിപ്പ് കാട് വീട്ടിത്തെളിച്ച റബ്ബർ കൃഷി ഇറക്കിയ മുണ്ട ക്കയത്തിനടുത്തുള്ള ഇളങ്കാട് എന്ന ഗ്രാമത്തിൽ, പിറന്നു വീണ കുട്ടിപ്പാപ്പന്റെ ജന്മം അന്നോളമുള്ള മുനുഷ്യകുലത്തിന്റെ ജന്മജന്മാ ന്തര ചംക്രമണത്തിന്റെയും രക്ത കർമ്മ ബന്ധങ്ങളുടെയും ചങ്ങ ലക്കണ്ണികളിൽ എപ്രകാരം കൊളുത്തിയിടപ്പെട്ടിരിക്കുന്നു എന്ന് ആവിഷ്കരിക്കുകയാണ് ഇളങ്കാട്ടിലെ കുട്ടിപ്പാപ്പൻ എന്ന നോവ ലിലൂടെ ഗ്രന്ഥകാരൻ.
Reviews
There are no reviews yet.