പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസിലെ ചേരിപ്രദേശത്ത് ഗന്ധം തിരിച്ചറിയാനുള്ള വിസ്‌മയകരമായ കഴിവുമായി ഷാങ് ബാപ് റ്റിസ്റ്റ് ഗ്രെനോയ്ൽ എന്ന ബാലൻ ജനിക്കുന്നു. പാരീസിലെ മണങ്ങളുടെ നിഗുഢതകളിലായിരുന്നു അവൻ്റെ ബാല്യം. കൗമാരത്തിൽ പ്രശസ്‌തനായ ഒരു സുഗന്ധനിർമ്മാതാവി ന്റെ കീഴിൽ ജോലി ചെയ്യുന്നു. അമുല്യമായ തൈലങ്ങളും ഔഷധികളും മിശ്രിതമാക്കുന്ന കല അയാൾ പഠിപ്പിക്കുന്നു. മണങ്ങൾ ഒഴിയാബാധയാകുന്ന ഗ്രെനോയിലിലെ ജീനിയസ് അതിലൊന്നും തൃപ്തനാകുന്നില്ല. ഒരുനാൾ സുന്ദരിയായ ഒരു ചെറുപ്പക്കാരിയുടെ മണം അവനെ പിടിച്ചുവലിക്കുന്നു. ‘പരമ മായ മണം’ നിർമ്മിക്കാനുള്ള അവൻ്റെ ലക്ഷ്യം കൊലപാതക പരമ്പരയിലേക്കെത്തുന്നു.
ഗ്രെനോയിലിന്റെറെ പേര് ഇന്ന് മറന്നുപോയിട്ടുണ്ടെങ്കിൽ, അത് മനുഷ്യവിരുദ്ധതയുടെയും അനശ്വരതയുടെയും ക്രൂരതയു ടെയും നിസ്സാരതയിൽ അയാൾ വീണുപോയതുകൊണ്ടല്ല, ഗന്ധങ്ങളുടെ ക്ഷണികമായ സാമ്രാജ്യത്തിൽ അവന്റെ കഴിവു കളും ആഗ്രഹങ്ങളും ചരിത്രത്തിൻ്റെ അടയാളങ്ങൾ പോലും ഇല്ലാതെ തടയപ്പെട്ടതുകൊണ്ടാണ്.
50 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലോക വ്യാപകമായി 20 മില്യൺ കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്ത ഈ നോവൽ ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടു തൽ വിറ്റഴിയപ്പെട്ട ജർമ്മൻ നോവലാണ്. 2006 ൽ പ്രശസ്ത സംവിധായകൻ ടോം ടൈക്കർ ഈ നോവൽ അതേ പേരിൽ ചലച്ചിത്രമാക്കി.

Reviews
There are no reviews yet.