Pukamaraykkullile Janmam| പുകമറയ്ക്കുള്ളിലെ ജന്മം – Prof.Beena Joseph| പ്രൊഫ. ബീന ജോസഫ്
പുസ്തകരചനയിൽ താരതമ്യേന നവാഗതയാണെങ്കിലും ഈ എഴു ത്തുകാരി, പ്രൊഫ. ബീന ജോസഫ് തൻ്റെ വേറിട്ട രചനാശൈലിയി ലൂടെ പ്രിയങ്കരിയായി തീരുമെന്ന് ഉറപ്പിക്കാം. കാരണം ആലങ്കാരികത യോ കൃത്രിമത്വമോ ഒട്ടും തന്നെയില്ലാതെ, തനിമയാർന്ന ഒഴുക്കോടെ യുള്ള കഥപറച്ചിൽ ആരും ഇഷ്ടപ്പെട്ടുപോകും. ഈ നോവലിലെ കഥാ തന്തുവും കഥാപാത്രങ്ങളുമെല്ലാം യഥാർത്ഥ ജീവിതത്തിൽനിന്ന് പകർ ത്തിയതാണെന്നറിയുമ്പോൾ നോവൽ കൂടുതൽ മിഴിവാർന്നതായി എനിക്കു തോന്നിയതിൽ അദ്ഭുതമില്ലല്ലോ – ഉദ്വേഗജനകമായ സംഭവ ങ്ങളും ചരിത്രനിമിഷങ്ങളും അതിലുമുപരി ഒരു സാധാരണ ചെറുപ്പ ക്കാരൻ്റെ മോഹങ്ങളും മോഹഭംഗങ്ങളും പ്രണയവും പ്രണയഭംഗങ്ങ ളും ഒരു യുദ്ധം കവർന്നെടുത്ത് അവൻ്റെ ശരീരത്തിനേയും അതിലേറെ അവൻ്റെ മനസ്സിനേയും ഏകാന്തതയുടെ തടവിലിട്ട് ഞെരിച്ചമർത്തിയ കഥ ആദ്യാവസാനം വരെ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുക മാത്രമല്ല, അതിനുശേഷം അതിനേക്കാളേറെ സമയം ആ ചെറുപ്പക്കാരനെക്കു റിച്ച്, അവന് പിന്നീട് എന്തു സംഭവിച്ചു എന്നറിയാനുള്ള കൗതുകവും ഓരോ വായനക്കാരൻ്റേയും മനസ്സിൽ അങ്കുരിപ്പിച്ച ഈ നോവലും ഒരു നിമിഷംപോലും വിരസതയനുഭവപ്പെടാത്ത ഇതിൻ്റെ ആഖ്യാനശൈലി യും പ്രശംസനീയം തന്നെ.
– ഡോ. സിബിച്ചൻ കെ. മാത്യു IRS
ORDER NOW !
Price : 210 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
Reviews
There are no reviews yet.