സാധാരണയിലും താന്ന ചിന്തകൾ – മാടമ്പ് കുഞ്ഞുകുട്ടൻ
ഭാരതീയ സംസ്കാരത്തിന്റെ നിലനില്പ് വേദത്തിലാണ്. മനുഷ്യനെ മൃഗങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നത് വേദത്തിലധിഷ്ഠിതമായ ധർമ്മബോധമാണ്. ഒരു പ്രമാണങ്ങളും ഉദ്ധരിക്കാതെ പരമാർ ത്ഥമായി നിലകൊള്ളുന്ന സത്യമാണത്. വേദപഠനം മനുഷ്യനെ ധർമ്മപദത്തിൽ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്നു. വേദമന്ത്രത്തി ന്റെ ഏതർത്ഥം സ്വീകരിച്ചാലും ധാർമ്മികലക്ഷ്യം നഷ്ടപ്പെടുകയി ല്ല. ഇതാണ് ഈ പുസ്തകത്തിൽ വേദങ്ങളെക്കുറിച്ച് മാടമ്പിന്റെ നിലപാട്. നോവൽ, കഥ, ചരിത്രം, തത്വചിന്ത, ജീവചരിത്രം, നാടകം, സിനിമ, തിരക്കഥ, ശ്ലോകങ്ങൾ തുടങ്ങി മാടമ്പ് കൈവ യ്ക്കാത്ത മേഖലകളില്ല. സർവ്വകലാജ്ഞാനിയായ മാടമ്പിന്റെ അപ്രകാശിത ഗ്രന്ഥമാണിത്. സാധാരണയിലും താന്ന ചിന്തകൾ’ എന്ന പേരുതന്നെ ഇതിന്റെ ഔന്നത്യം വ്യക്തമാക്കുന്നു.
Reviews
There are no reviews yet.