പോൾ സെബാസ്റ്റ്യൻ ഇരകളും വേട്ടക്കാരും നിറഞ്ഞ കാടാണ് ലോകം. ഹേമന്തവും വസന്തവും ഗ്രീഷ്മവും കടന്ന് ഓരോ കാടും ശിശിരത്തെയും സ്വീക രിച്ചേ മതിയാകൂ. കൊഴിഞ്ഞു വീഴുന്ന ഓരോ ഇലകൾക്കും ഒരോ കഥ പറയാനുണ്ട്. വൃക്ഷശരീരത്തിൽ അതു നിർവ്വഹിച്ച പങ്ക് ഓർ മകളിൽ പോലുമില്ലാതെ ചാക്രികതയിലലിഞ്ഞു ചേരുകയാണ്. മഞ്ഞുതുള്ളികളിൽ ഉറങ്ങി മഴത്തുള്ളികളിൽ ഉണർന്ന് വേനൽച്ചു. ടിൽ വിടർന്ന് നൈമിഷികമായ ജീവിതത്തിന്റെ തുടർച്ചകൾ പ്രകൃ തിയിൽ വീണ്ടും കിളിർക്കുന്നു. ഇതാണ് എല്ലാ ജീവജാലങ്ങളുടെയും കർമ്മമണ്ഡലം പ്രകൃതിനിയമം. നൊമ്പരങ്ങളും പ്രതികാരവും വളം ചേർത്ത മണ്ണിൽ ഇരകൾ വേട്ടക്കാരായി പുനർജനിക്കുന്നു. ഇവിടെ സംഘർഷങ്ങളുണ്ട്, പ്രകൃതിദുരന്തങ്ങളുണ്ട്. അതിജീവനത്തിന്റെ പാഠങ്ങളുണ്ട്. എല്ലാം നിയതമായ ഒരുതരം സമനിലക്കുവേണ്ടി യാണ്. ജീവിതത്തിന്റെ കാടത്തത്തെ ആവിഷ്കരിക്കുകയാണ് ശിശിരത്തിൽ ഒരില എന്ന നോവൽ. ആഖ്യാനത്തിന്റെ പുതുമയും ലളിതമായ ഭാഷാശൈലിയും ഇതിനെ ഹൃദ്യമായ വായനാനുഭവ മാക്കുന്നു.119
Reviews
There are no reviews yet.