പ്രപഞ്ചത്തിൽ മനുഷ്യജീവിതമെന്നത് ക്ഷണികമാണ്. ഈ കാലയളവിൽ നാം പുതിയ സ്വപ്നങ്ങൾ നെയ്യുന്നു. ജീവിതക്രമത്തെ സുഖകരമാക്കാനുള്ള പുതു വഴികൾ തേടുന്നു. സംഘർഷഭരിതമായ ജീവിതത്തിൽ സമാധാനവും ശാന്തിയും ലഭിക്കുവാൻ പല വഴികൾ തേടി പോകുന്നവരാണ് പലരും. സാമ്പ ത്തികമോ, ആത്മീയമോ, വിദ്യാഭ്യാസപരമോ, എന്തുമാകട്ടെ നിങ്ങളുടെ രക്ഷ യ്ക്കായി എത്ര എളുപവഴികളാണ് ഈ പുസ്തകം ചൂണ്ടിക്കാട്ടി തരുന്നത്. പണമാണ് ജീവിതത്തിന്റെ അത്യന്തിക ലക്ഷ്യമെന്നു കരുതി മുന്നേറുമ്പോൾ മറ്റു തടസ്സങ്ങൾ നമ്മെ പിന്നോട്ടടിപ്പിക്കുന്നു. ജീവിതത്തിന്റെ വിവിധ വശങ്ങളെ മാനസികവും ശാരീരികവുമായ അവസ്ഥകളെ സാമൂഹിക രാഷ്ട്രീയ സാമ്പ ത്തിക പശ്ചാത്തലത്തിൽ ലളിതമായി വിവരിക്കുകയാണ് ഈ പുസ്തകം. ഇതൊരു പ്രചോദനത്തിന്റെ പുസ്തകമാണ്. നിങ്ങളുടെ ഭാവിയെ രൂപപ്പെടു ത്തുന്നതിൽ ഏറെ സഹായിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന സൂത്രവാക്യങ്ങ ളുടെ പുസ്തകം. ലളിതമായ ഭാഷയിൽ ലളിതമായി എങ്ങനെ ജീവിതവിജയം നേടാമെന്ന് ഈ പുസ്തകം പറയുന്നു.
Reviews
There are no reviews yet.