375.00

Viralthumbile lokam

വിരൽത്തുമ്പിലെ ലോകം

ISBN
: 9789390075614
First Published Year
: 2024
Pages
: 244
Compare
Share

Viralthumbile lokam | വിരൽത്തുമ്പിലെ ലോകം  – S.Jagadeesh Babu| എസ്. ജഗദീഷ് ബാബു

കലാലയ രാഷ്ട്രീയത്തിലൂടെ സാമൂഹ്യ ജീവിയായി, രാഷ്ട്രീയത്തിലെ ഒറ്റുകാ രെയും അല്ലാത്തവരെയും അടുത്തറിഞ്ഞ, രാഷ്ട്രീയ നൈതികതയുടെ അവസാന വാക്കെന്ന് സന്ദേഹിക്കാവുന്ന ജനകീയ സാംസ്കാരിക വേദി പ്രവർത്തനത്തിലൂടെ വളർന്നു വന്ന ഒരു മാധ്യമപ്രവർത്തകൻ്റെ പ്രൊഫഷണൽ വീരഗാഥയെന്ന മരുഭൂസാഹിത്യമല്ലവിരൽത്തുമ്പിലെ ലോകംഎന്ന പുസ്തകം. പ്രണയവും ഒറ്റപ്പെടലും തിരിച്ചടികളും വിവാഹവും പോലീസും അറിയപ്പെടാത്ത മനു ഷ്യാത്മാക്കളുടെ ആദരവും അധികാരികളുടെ വെറുപ്പും സാധാരണക്കാരന്റെ സ്നേഹവും ഏറ്റുവാങ്ങിയ തൻ്റെ ജീവിതം കൂടി ജഗദീഷ് ബാബുവിൻ്റെവിരൽത്തുമ്പിലെ ലോകംഎന്ന ചരിത്ര രേഖകളിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട് എന്നുമാത്രം പറഞ്ഞുവെയ്ക്കട്ടെ.

ജോയ് മാത്യു

കോർപ്പറേറ്റിന്റെ വ്യവസായനയത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ബിസിനസ്സ് മാനേജുമെന്റുകളാണ് ഇന്ന് മാധ്യമലോകം നിയന്ത്രിക്കുന്നത്. പരസ്യവിപ ണിയെ മാത്രം ആശ്രയിച്ച് രൂപംകൊടുക്കുന്ന വാർത്തകളും റിപ്പോർട്ടുകളു മാണ് ഇന്നത്തെ മാധ്യമങ്ങളുടെ ഉള്ളടക്കം. റേറ്റിംഗ് നിലനിർത്തുകയെന്ന താണ് അവരുടെ മത്സരലക്ഷ്യം. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ ഫോർത്ത് എസ്റ്റേറ്റ് എന്ന് ഇന്ന് വിളിക്കുകയെന്നാൽ ജനാധിപത്യത്തിൻ്റെ അപകടമണി മുഴക്കുന്നവർ എന്നാണർത്ഥം. മാധ്യമവിവേകമെന്നത് ഇന്ന് വില്പനമൂല്യമുള്ള ചരക്ക് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അതിനായി അവർ എന്ത് ഹിംസാത്മകപ്രവർത്തനങ്ങൾക്കും കൂടെ നില്ക്കും.

കെ.ജെ. ജോണി

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

ORDER NOW !

Price : 375 Rs

Reviews

There are no reviews yet.

Be the first to review “Viralthumbile lokam”

Your email address will not be published. Required fields are marked *