ഹിപ്നോടിസ്റ്റിന്റെ അനുഭവങ്ങൾ – ജോൺസൺ ഐരൂർ
ജോൺസൺ ഐരൂരിന്റെ ഒരു ഹിപ്നോട്ടി സ്റ്റിന്റെ അനുഭവങ്ങൾ ഞാൻ താത്പര്യ ത്തോടെയാണ് വായിച്ചത്. വിശ്വാസത്തിൽ നിന്നും യുക്തിവാദത്തിലേയ്ക്ക് നീങ്ങിയ ഒരു മനസ്സിന്റെ കഥയും ഒപ്പംതന്നെ ആ യു ക്തിവാദം അനേകം വെല്ലുവിളികളെ നേരി ടുന്നതിന്റെ രസകരമായ ആഖ്യാനവും ആണ് ഈ ആത്മകഥ. നമ്മുടെ കാലത്തെ പല ആത്മകഥകളിൽനിന്നും ഈ പുസ്തക ത്തെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഇതിന്റെ സാമൂഹ്യസ്വഭാവം ആണ്. ഇത് ജോൺസന്റെ കഥയെക്കാൾ മറ്റ് അനേകം പേരുടെ കഥകൾ ആണ്. ഒട്ടേറെ എഴുത്തു കാരുടെയും ഓർമ്മകൾക്കൊപ്പം സമുദായ ചരിത്രങ്ങളും പ്രശ്നപരിഹാരങ്ങൾക്കായി തന്നെ സമീപിക്കുന്ന പലതരക്കാരായ ആളുകളുടെ അനുഭവങ്ങളും ഹിപ്നോ ട്ടിസത്തെ കുറിച്ചുള്ള അറിവുകളുംകൊണ്ട് സമ്പന്നവും പാരായണ യോഗ്യവും ആണ് ഈ പുസ്തകം. ആർക്കും പ്രാപ്യമായ ലളിതമായ ഗദ്യം ഇതിനെ ഒരു ജനപ്രിയ പുസ്തകം ആക്കും എന്നുറപ്പ്.
– സച്ചിദാനന്ദൻ
Reviews
There are no reviews yet.