കണ്ണാടികൾ ഉടയ്ക്കുന്നതെന്തിന്
ഗീത
എൺപതുകളിലാണ് കേരളത്തിൽ സ്ത്രീപക്ഷ രചനകളും വിമർശനങ്ങളും സജീവമായി മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടുന്നത്. രാമാ യണത്തിലെ സീത മുതൽ സാറാജോസഫി ന്റെ സ്ത്രീകഥാപാത്രങ്ങൾവരെ നീളുന്ന മല യാള സാഹിത്യത്തിലെ സ്ത്രീ എഴുത്തിനെ പുനർവായിക്കുകയാണ് ഈ കൃതി. കുമാര നാശാന്റെ ചിന്താവിഷ്ടയായ സീതയിൽ നിന്ന് തുടങ്ങുന്ന, തോട്ടയ്ക്കാട്ട് ഇക്കാവമ്മ മുതൽ സരസ്വതിയമ്മ, മാധവിക്കുട്ടി, സാറാജോസഫ് തുടങ്ങിയവരിലൂടെ എഴുതപ്പെട്ട പെണ്ണെഴുത്തി ന്റെ സൗന്ദര്യശാസ്ത്രപരമായ അന്വേഷണം കൂടിയാണ് ഈ കൃതി. പുരുഷകേന്ദ്രിതമായ ഒരു സമൂഹഘടനയ്ക്കകത്തുനിന്ന് കണ്ണാടി നോക്കുമ്പോൾ പ്രതിബിംബിക്കുന്ന സൗന്ദര്യാ അകതയെ ഉടയ്ക്കുകയാണ് കണ്ണാടികൾ ഉട യ്ക്കുന്നതെന്തിന് എന്ന കൃതി.
Reviews
There are no reviews yet.