Vaisakha Sandhya / വൈശാഖ സന്ധ്യ | – BY Suseela K. /സുശീല കെ.
സുശീല കെ. അദ്ധ്യാപികയാണ് ഒപ്പം കവയിത്രിയും. മുന്നിൽ മിന്നിത്തെളിയുന്ന എന്തും മനസ്സിൽ കവിത യായി രൂപം കൊള്ളും. വളരെ വിചിത്രമായ കാവ്യ സംസ്ക്കാരത്തിന്റെ പ്രതിഫലനങ്ങളാണ് ഈ സമാ ഹാരത്തിൽ. പഠനമുറിയിൽ ഇരിക്കുന്ന വിദ്യാർത്ഥിക ളുടെ മനസ്സിലേക്ക് ചേക്കേറുവാൻ അദ്ധ്യാപനത്തോ ടൊപ്പം കഥകളും കവിതകളും ഗുണപാഠങ്ങളും നൽകി അക്ഷരത്തിന്റെ അത്ഭുതങ്ങൾ പറഞ്ഞ് സാന്ത്വ നമാവുകയാണ് കവയിത്രി.
ജീവിത പാതയിൽ വെളിച്ചമായ് നിന്നവരെയും സൗഹൃദം തന്നവരെയും കുറിച്ച് ഓർമ്മച്ചെപ്പുതുറക്കു കയാണ് പല കവിതകളിലും ഓണവും, കർക്കിടകവും പ്രകൃതിയുടെ കാലകടാക്ഷങ്ങളും ലോകം പകച്ചു നിന്ന പകർച്ചവ്യാധികളുടെ ദുരന്തങ്ങളും വരച്ചിടുന്നു ഈ താളുകളിൽ. കുങ്കുമപ്പൊട്ടിന്റെ കടലാഴങ്ങൾ എന്ന കവിത കൂച്ചുവിലങ്ങണിഞ്ഞ് നടതള്ളപ്പെടുന്ന സ്ത്രീത്വത്തെ ഉയിർപ്പിലേക്ക് നയിക്കാനുള്ള ആയുധ മാക്കി കവിതയെ മാറ്റുന്നു.
–ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ORDER NOW !
Price : 95 Rs
Reviews
There are no reviews yet.