Maanjupokunna Sathyangal / മാഞ്ഞു പോകുന്ന സത്യങ്ങൾ – BY Sreedharan Keezhara / ശ്രീധരൻ കീഴറ
വിവിധ കലകളിൽ നിപുണയായ സൂര്യതേജസ്സുപോലെ പുഞ്ചിരിക്കുന്ന നവ്യാജ്യോതി എന്ന പെൺകുട്ടിയുടെ മരണം ഉണ്ടാക്കുന്ന സംഘർഷങ്ങളുടെ കഥയാണ് മാഞ്ഞുപോകുന്ന സത്യങ്ങൾ എന്ന നോവൽ. ഈ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കൃത്യ മായും അറിയുന്ന നാട്ടുകാർ അതിൻ്റെ രഹസ്യങ്ങൾ അടക്കം പറഞ്ഞു ഭയത്തോടെ പിന്മാറുകയാണ്. കാരണം മധുസൂതനൻ, സൂര്യനന്ദൻ, വിജയരാജൻ തുട ങ്ങിയ സമ്പന്നർ അധികാരികളെയും നിയമവാഴ്ച്ച കളെയും മറികടക്കാൻ ശക്തിയുള്ളവരായിരുന്നു. അതു കൊണ്ടുതന്നെ ഈ ദുരന്തത്തിൻ്റെ ഘാതകരെ കണ്ടെ ത്താൻ കഴിയുന്ന സത്യത്തിൻ്റെ തെളിവുകൾ മാഞ്ഞു പോയി. നാട്ടിൻപുറത്തിൻ്റെ ഗ്രാമ്യഭാഷയിൽ ആഖ്യാനം ചെയ്യുന്ന ഈ നോവൽ ആസ്വാദ്യകരമായ വായനാനുഭ വമാണ്. കൂടെ മാഞ്ഞുപോയ നാട്ടുനന്മകളുടെ പച്ചപ്പുക ളുടെ ഓർമ്മ ഉണർത്തുന്ന വേദനയും.
ORDER NOW !
Price : 390 Rs
Reviews
There are no reviews yet.