₹180.00

Pathinonnam Nilayile Mooshikan

പതിനൊന്നാം നിലയിലെ മൂഷികൻ 

(5 customer reviews)
ISBN
: 9789390075362
First Published Year
: 2025
Pages
: 119
Compare
Share

Pathinonnam Nilayile Mooshikan | പതിനൊന്നാം നിലയിലെ മൂഷികൻ  ‌– Muhammed Shabeer | മുഹമ്മദ് ഷബീർ

നിത്യഭാഷകൊണ്ട് പുതുഭാഷയും മറുഭാഷയും സൃഷ്ടിച്ച് വിതരണം ചെയ്യു ന്നതിൽ ഏറെ ആഹ്ലാദം കണ്ടെത്തുന്ന കവിയായാണ് മുഹമ്മദ് ഷബീറിനെ ഞാൻ വായിച്ചെടുക്കുന്നത്. ഷബീറിൻ്റെ കവിതകൾ ഷബീറിൽനിന്നുതന്നെ യാണ് മിക്കപ്പോഴും തുടങ്ങുന്നത്. വ്യത്യസ്തമായ അനുഭവലോകങ്ങളിലൂടെ സഞ്ചരിച്ച് അവ ഷബീറിൽ തന്നെയാണ് തിരിച്ചെത്തുന്നതും. ഇത് ഈ കവി തകളുടെ ഒരു വ്യത്യസ്തതയാണ്– അല്ലെങ്കിൽ അനന്യതയാണെന്ന് പറയാം. പക്ഷെ, ഈ രണ്ടു ഷബീറും ഒന്നല്ല; തുടക്കത്തിലെ ആളല്ല ഒടുക്കത്തിലേത്.

‘പുഴയിന്ന് ഒരു രാജ്യമത്രെ

ഒഴുകുമ്പോഴും

നനവറിയാതെ പോകുന്ന വെറും രാജ്യം‘

എന്ന രചനമാത്രം മതി ആ കവിയുടെ കരുത്തറിയാൻ. തന്റേതായ ലോകത്തി ൻ്റെ അനുഭവങ്ങളെ തൻ്റേതായ ഭാഷയിൽ ആവിഷ്ക്കരിച്ച് വായനക്കാരനെ മറ്റൊരു ലോകത്തേക്ക് ക്ഷണിക്കുന്ന ഷബീറിന് എല്ലാവിധ ആശംസകളും.

–മോഹനകൃഷ്ണൻ കാലടി

ORDER NOW !

Price : 180 Rs

5 reviews for Pathinonnam Nilayile Mooshikan

  1. Pratheep (verified owner) –

    കവിതയുമായി ഞാൻ തെറ്റിപ്പിരിഞ്ഞിട്ട് രണ്ട് പതിറ്റാണ്ടാകുന്നു. ആലപ്പുഴയിലെ കവിതാലോകത്തെ പുത്തൻ പ്രതീക്ഷയായ ഉണ്ണി ശ്രീദളം ചിലപ്പോൾ എന്നെ കവിതയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ തെല്ലുനേരം സല്ലപിക്കാറുണ്ട് ;അത്രമാത്രം.
    ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളോടെ മലയാളഭാഷയിലെ കവിതയുടെ കാലം കഴിഞ്ഞെന്നോ എന്റെ കവിതാസ്വാദനത്തിന്റെ ഉറവ വറ്റിയെന്നോ ഉറച്ച വിചാരമാണ് ബന്ധം പിരിയാനിടയാക്കിയത്.
    ആലപ്പുഴ വെള്ളക്കിണറിലെ എ.കെ.ജി.ഗ്രന്ഥശാലയിലെ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തിറങ്ങുമ്പോഴാണ് കവിയും ലജ്‌നത്തുൽ മുഹമ്മദീയ എച്ച്.എസ്.എസ്സിലെ ലാബ് അസിസ്റ്റന്റുമായ ഷബീർ തന്റെ ആദ്യ കവിതാസമാഹാരം – പതിനൊന്നാം നിലയിലെ മൂഷികൻ – സമ്മാനിച്ചുകൊണ്ട് ഇങ്ങനെ ഒരഭ്യർഥന നടത്തിയത് ; “ഇതെന്റെ ആദ്യ കൃതിയാണ് സാർ വായിച്ചിട്ട് അഭിപ്രായം പറയണം.” നേരത്തേ തന്നെ കവിയരങ്ങുകളിൽ സ്ഥിരസാന്നിദ്ധ്യമായ ഷബീറിനെ ഞാൻ അറിയുമായിരുന്നു കൃത്യാന്തരബാഹുല്യവും യാത്രയും മൂലം കവിത വായിച്ചു തുടങ്ങാൻ രണ്ടാഴ്ച വേണ്ടി വന്നു. ആദ്യത്തെ കുറച്ചു കവിതകൾ വായിച്ചപ്പോൾ തന്നെ രണ്ട് കാര്യങ്ങൾ തെളിഞ്ഞുവന്നു. ഒന്ന് ഈ കവി കവിതയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രണ്ട് ക’വിത’യിൽ ഒരു വിതയുണ്ട് എന്ന കുഞ്ഞുണ്ണി മാഷിന്റെ കാവ്യദർശനം ഈ കവി നന്നായിത്തന്നെ പിന്തുടരുന്നുണ്ട്.
    “പിറന്ന മാളങ്ങൾ മറന്ന്
    തുരന്നിട്ട വഴികൾ മറന്ന്
    ടൈല് പാകിയ പുത്തൻ ഭൂഖണ്ഡത്തിൽ
    ഇനിയിവന്റെ വാസം.” ആദ്യ കവിതയിലെ ഈ ഈരടികളിലെന്റെ പഴഞ്ചൻ ഭാവുകത്വം കുടുങ്ങി; ഇത് മൂഷികനെക്കുറിച്ച് തന്നെയോ? അതോ സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മണ്ണിനെയും മനുഷ്യനെയും തിരിച്ചറിയാതെ ഊഷ്മളമായ ജീവിതസൗന്ദര്യങ്ങൾ തിരിച്ചറിയാത്ത കോൺക്രീറ്റ് ഗുഹാജീവികളുടെ ദയനീയ ദാരിദ്ര്യത്തെക്കുറിച്ചാണോ കവി ഉദ്ദേശിച്ചത് എന്ന സന്ദേഹമാണെന്നെ കുടുക്കിയത്.
    ‘ഒറ്റമുറി വീട്ടിൽ’ ഇങ്ങനെ കുറിച്ചിരിക്കുന്നു:
    “നിശ്വാസക്കയത്തിൽ
    വിശ്വാസത്തിന്റെ വൃഥാവേഴ്ചകളും ‌”
    ‘ഭാഷാവർഷ’മെന്ന കവിത ഭാഷയെക്കുറിച്ച് തന്നെയാണ്.
    “ഇവ്വിധമൊരു ജഗപൊക
    കണ്ടാർത്തുചിരിച്ചു മൊഴിമലയാളം
    ചുണ്ടാൽ മൊഴിയാത്ത
    ചൂണ്ടുവിരലാൽ കല്പിക്കും
    അധികാരവർഗമേ”
    മാതൃഭാഷാദിനാചരണം എല്ലാ ആചാരങ്ങൾക്കും സംഭവിക്കാറുള്ളതുപോലെ യാന്ത്രികവും ഉദ്ദേശ്യശുദ്ധിയില്ലാത്തതുമാകുന്നതിനെതിരെയുള്ള കലഹമാണ്.

    ‘ഒരു വീടിന്റെ ആത്മഹത്യാക്കുറിപ്പ് ‘എന്ന കവിത തുറന്ന സംഭാഷണങ്ങളും അകംനിറഞ്ഞ അനുരാഗത്തിന്റെ അഭാവത്തിൽ വറ്റിവരണ്ട ദാമ്പത്യങ്ങളെക്കുറിച്ചുള്ള വിലാപഗീതം തന്നെയാണ്.
    “ പിണഞ്ഞുറങ്ങിയുണർന്നകലും
    കോലങ്ങൾ
    പകലാട്ടമാടാൻ നിറചേലയാലിറങ്ങുമ്പോൾ
    വല്ലാതെ പിടഞ്ഞുപോകുന്നു
    എന്നുൾത്തടം” വൈലോപ്പിള്ളി പാടിയ നയമെത്രയാണ് അഭിനയമെത്രയാണ് ഈ ജീവിതത്തിൽ എന്നത് മുന്നറിയിപ്പായിരുന്നെങ്കിൽ ആ മുന്നറിയിപ്പ് സാമൂഹ്യ യാഥാർഥ്യമായ കാലത്തെ കവിതയാണ് ഷബീറിന്റെ കവിത.!
    ‘ലയനം’ എന്ന കവിത പരസ്പരം ലയിക്കാത്തവ ലയിച്ചുചേരുമ്പോഴുണ്ടാകുന്ന രസക്കേടുകളെക്കുറിച്ചാണ്.
    “പതിറ്റാണ്ടിപ്പുറം
    ആദർശനേതാക്കൾ
    ഇന്നലെകളെ തള്ളിപ്പറയുമ്പോൾ
    ആശയ വസന്തത്തിൻ
    ദുരിതം പേറിയവർ,
    വഴിവെട്ടിയവർ വഴിതെറ്റിയോരാകുന്നു.” എന്ന തേങ്ങൽ നാം ഇന്നു ജീവിക്കുന്ന കാലത്ത് ആദർശപരമായി തലകുത്തി വീണവരെക്കുറിച്ചും ചരിത്രം തലതിരിച്ചുവായിച്ചവരെക്കുറിച്ചുമുള്ളതാണ്.
    “നിങ്ങൾ ഞങ്ങടെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
    നിങ്ങളവരുടെ നിറഞ്ഞകണ്ണുകൾ ചുഴന്നെടുക്കുന്നോ” എന്നലറിവിളിച്ച ക്ഷുഭിതയൗവനങ്ങളുടെ കേരളം ഭക്ഷണമോഷണമാരോപിച്ച് കറുത്തമക്കളെ വിചാരണ ചെയ്ത് കൊല്ലുന്നതു കണ്ടിട്ടും ഒട്ടും ക്ഷോഭമില്ലാതെ ‘സംയമനം ‘പാലിക്കുന്ന സമൂഹമായി കേരളം മാറിയതിലെ സങ്കടം കവിയെ നന്നായി ആധിപിടിപ്പിച്ചിട്ടുണ്ടാവാം. അതുതന്നെയാണ് ഈ കവിതയുടെ ആന്തരിക കാന്തി.
    ‘എന്റെ സ്വപ്നം’ എന്ന കവിതയിൽ
    “മൂന്നായിത്തിരിഞ്ഞ്
    ഒരുങ്ങിനിൽക്കുമൊരു
    ആലയത്തിലേക്ക്
    വിശ്വാസം
    ഒന്നായിക്കടക്കുമൊരു കാലം” കവി സ്വപ്നം കാണുകയാണ്. ആ സ്വപ്നം വെറും കവിഭാവനയല്ല എന്നത് ചരിത്ര സത്യം. ഇന്ന് നൂറുകണക്കിന് കുഞ്ഞുങ്ങളെ പാലസ്തീനിൽ അരുംകൊലചെയ്യാൻ നേതൃത്വം കൊടുക്കുന്ന ജൂതവംശജരായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സമൂഹം. അവർ ലോകത്തെവിടെയെങ്കിലും ആക്രമിക്കപ്പെടാതിരുന്നെങ്കിൽ അത് ഈ ഭാരതരാജ്യത്തായിരുന്നു. നമ്മുടെ കൊടുങ്ങല്ലൂരിൽ മൂന്നായിത്തിരിഞ്ഞ് ഒരുങ്ങിനിൽക്കുന്ന ഒരാലയമുണ്ടെന്ന യാഥാർഥ്യം വായനക്കാരെ ഓർമിപ്പിക്കാൻ ഈ കവിതക്ക് കഴിയുന്നു എന്നത് ചരിത്രബോധം മറന്നുപോവുകയോ മറന്നെന്നു ഭാവിക്കുകയോ ചെയ്യുന്ന ഇക്കാലത്ത് ഒരോർമപ്പെടുത്തൽ കൂടിയാണ്.
    “സ്നേഹിതാ
    ഇനിയെന്റെ
    സ്വപ്നം നീയും കാണക “എന്നാണ് കവി പാടി അവസാനിപ്പിക്കുന്നത്. കേവലാശയമല്ല, സമൂഹമാകെ അത് പ്രയോഗിച്ചാൽ മാത്രമേ വിശ്വാസങ്ങളുടെ പേരിലുള്ള കലഹങ്ങളില്ലാത്ത എന്റെ സ്വപ്നം യാഥാർഥ്യമാകൂ എന്ന നല്ലബോദ്ധ്യവും കവിക്കുണ്ട് എന്നത് കവിതയുടെ പ്രത്യയശാസ്ത്രദാർഢ്യം തന്നെയാണ്.
    ‘തേട്ടം’ എന്ന കവിത എന്നെ വല്ലാതെ ഉലച്ചു. ഗർഭഗൃഹം എന്ന വാക്കിനർഥം ശ്രീകോവിൽ എന്നാണ്. ഏറ്റവും സുരക്ഷിതമായ ഇടമാണല്ലോ അമ്മയുടെ ഗർഭപാത്രം; അതേ സമയം അത് ഏറ്റവും വിശുദ്ധമായ ഇടവുമാണ്. ആ വിശുദ്ധമായ ഇടത്ത് ഒരു പെൺകുഞ്ഞ് ബലാത്സംഗം ചെയ്തു എന്ന് കേട്ടാൽ സ്വാഭാവികമായും അത് വലിയ വിശ്വാസത്തകർച്ചക്ക് കാരണമാവും; ഗർഭപാത്രത്തിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല എന്ന തോന്നലുണ്ടായാൽ അത് ലോകത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയുമാണ്. അതുകൊണ്ട് തന്നെ ഈ ബലാത്സംഗം ചരിത്രമുള്ളിടത്തോളം കാലം ഭാരതസംസ്കാരത്തെ നോക്കി കൊഞ്ഞനം വെക്കും. ഉത്തർപ്രദേശിലെ കത്വയിൽ നടന്നത് അത് തന്നെയാണ്. അതിഘോരമായ ബാലികാ(കൂട്ട)ബലാത്സംഗത്തെ ന്യായീകരിക്കാനും ചിലരുണ്ടായി എന്നത് ഇന്ന് ഭാരതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം തടവിലാക്കപ്പെട്ടവരുടെയും അഭിപ്രായം വാടകക്ക് കൊടുക്കുന്നവരുടെയും ഒരു ചേരി രൂപപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്. ഈ കവിതയിലെ സവിശേഷമായ പദപ്രയോഗങ്ങളുടെ ധ്വനി ഇതെല്ലാം ഓർമിപ്പിക്കുന്നു എന്നതിനാലാണ് ഈ കവിത എന്നെ അസ്വസ്ഥമാക്കുന്നത്. ‘കവി ഉദ്ദേശിച്ചത് ‘ എന്തുതന്നെയായാലും ഈ കവിത ചരിത്രബോധമുള്ള വായനക്കാരെ വിടാതെ പിടികൂടുക(Haunt) തന്നെ ചെയ്യും.
    “ആൾക്കൂട്ടത്തിന്നുന്മാദത്തിനും
    മരണവീടിന്നാർത്ത നാദത്തിനപ്പുറമിന്നും
    അവളെ ഞാൻ
    തേടിക്കൊണ്ടേയിരിക്കുന്നത്”
    ‘വേണ്ടാത്തത്’ എന്ന കവിത മൊബൈൽ ഫോണും എ.റ്റി.എം.കാർഡും ആധാറും നെഞ്ചോട് ചേർക്കുന്ന കരുതൽ ,സൗഹൃദത്തിലോ സഹൃദയത്വത്തിലോ ഇല്ലാതെ പോകുന്ന, ഒരു ‘ഹായ് ‘പറച്ചിലിൽ ബന്ധങ്ങൾ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന പുതിയ കാലത്തോടുള്ള പ്രതികരണമാണ്.
    കരിപുരണ്ട കാലത്തും നഷ്ടപ്പെട്ട പാതി മെയ്യുടെ ഓർമകൾ കൈവിടാതെ പ്രലോഭനങ്ങളിലും ആസുരതകളിലും മനഃസ്ഥൈര്യം കൈവിടാതെ ജീവിക്കുന്ന അമ്മയെയാണ് ആവിഷ്കരിക്കുന്നത്.
    “അമ്മയിന്നും
    ഒറ്റനക്ഷത്രത്തിന്റെ
    ഓർമപ്പിണരുകളിലാണ് ” എന്ന വരികളിൽ അതിന്റെ മുഴക്കമുണ്ട്.
    പുതിയ തലമുറ പരിചയപ്പെട്ടിട്ടില്ലാത്തതോ പഴയ തലമുറ പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കാത്തതോ ആയ ഒരു കൗമാരകേളിയാണ് ഒളിച്ചുകളി. ഇന്ന് കുട്ടികളിൽ ഒളിച്ചുകളി കാണാനില്ലെങ്കിലും സമൂഹത്തിന്റെ സമസ്ത മേഖലകളും പ്രായഭേദമില്ലാതെ ഒളിച്ചുകളിക്കാർ നിറഞ്ഞുകവിഞ്ഞിരിക്കുന്നു
    “ആൾക്കൂട്ടത്തിന്റെ അറിയാക്കൂട്ടത്തിൽ
    പതുങ്ങിപ്പതുങ്ങി ഒളിച്ചുകളി ഞാനിന്നും തുടരുന്നു.” എന്ന കവിയുടെ തുറന്നു പറച്ചിൽ സത്യസന്ധമായ തുറന്നു പറച്ചിൽ തന്നെയാണ്.
    ‘പുരയിൽ നിന്ന് വീട്ടിലേക്കൂള്ള ദൂരം’ എന്ന കവിത ആധുനിക മലയാളിയുടെ പൊങ്ങച്ചത്തിനും ധൂർത്തിനും നേരേ പിടിച്ച കണ്ണാടി തന്നെയാണ്. തങ്ങളുടെ ആത്മീയ ദാരിദ്ര്യം മറച്ചു പിടിക്കാനുള്ള ഏറ്റവും നല്ല ഉപായങ്ങളായി മാറിയിരിക്കുന്നു വിവാഹാഘോഷങ്ങളും ഭവനനിർമാണവും. ഇത് രണ്ടും വേണ്ടത് തന്നെ!. എന്നാൽ എത്രത്തോളം എന്നത് ദാർശനികമായ ഒരു സന്ദേഹം തന്നെയാണ്. അഛന്റെയും അമ്മയുടെയും ഓർമകളും കൗമാര യൗവന കാലത്തെ സുരഭില സ്മരണകളടക്കം ചെയ്ത വീടിന്റെ അടിത്തറ തോണ്ടിയുള്ള ആഡംബര നിർമാണത്തിൽ ആത്മാവ് തേങ്ങുന്നവരുടെ പ്രതിനിധിയായി മാറുകയാണ് ഷബീർ.
    “പുരയൊന്ന് വീടാകാൻ
    വേരുകൾ വെട്ടിമാറ്റണം” എന്ന ജീവത ദർശനത്തോട് ഈ കവിക്ക് ഒട്ടും യോജിപ്പില്ല.!!
    ‘ദുഷ്ടൻ’ എന്ന കവിത പ്രണയമെന്ന സ്വർണനാണയത്തിന് പറ്റിയ വിലയിടിവിനെക്കുറിച്ചാണ്.
    “രമേശൻ മരിച്ചു
    മുറ്റത്തെ പുളിങ്കൊമ്പിൽ.
    ജീവിതത്തിൽ
    കിട്ടാതെ പോയതിനാലാവണം
    മരണമതിലാക്കിയത് .” കാലം ഇത്ര പുരോഗമിച്ചിട്ടും വിവാഹമെന്ന ആത്മീയ സൗന്ദര്യഗോപുരത്തെ ചുറ്റിനിൽക്കുന്നത് ഗോത്രസംരക്ഷണവ്യഗ്രതയും ധനസമ്പാദനത്വരയും തന്നെയാണ്. അതിൽ പുതഞ്ഞു കിടക്കുന്നു എന്നതാണ് യാഥാർഥ്യം. ഈ യാഥാർഥ്യമോർത്തുള്ള വ്യഥയാണ് ഈ കവിതയിലേക്ക് കവിയെ പ്രചോദിപ്പിച്ചിട്ടുള്ളത്. അമ്പഴക്കൊമ്പിൽ പിടിക്കാതെ പുളിങ്കൊമ്പിൽ പിടിക്കുമ്പൊഴും ആത്യന്തികമായി അത് ആന്തരിക ശക്തിയില്ലാതെ കീന്തിപ്പോകുന്നു എന്നതാണ് കവിതയുടെ ധ്വനി.
    ‘ഉള്ളത്തിൽ ഭയമേറുകമൂലം’ എന്ന കവിത വാക്കിനെയും ചിന്തയെയും പോലും വരിഞ്ഞു മുറുക്കുന്ന ഫാസിസത്തിന്റെ അദൃശ്യമെങ്കിലും സർവവ്യാപിത്വത്തെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പ് തന്നെയാണ്.!
    “ഭഗവദ്ഗീതയും കുറെ മുലകളും
    പുസ്തകം തിരഞ്ഞ വിരലുകളിൽ
    ബഷീറിന്റെ രക്തം കിനിയുന്നു.
    വിജയന്റെ ഉള്ളിലൊളിച്ചിരുന്ന്
    അള്ളാപ്പിച്ചാ മൊല്ലാക്കാ
    ബാങ്ക് വിളിക്കുന്നു.” ഇങ്ങനെയാണ് ആ മുന്നറിയിപ്പ്. ഇന്നായിരുന്നെങ്കിൽ വൈക്കം മുഹമ്മദ് ബഷീർ ആ കഥക്ക് ‘ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന പേര് കൊടുക്കുമായിരുന്നോ? എന്നും ഒ.വി.വിജയൻ അള്ളാപ്പിച്ചാ മൊല്ലാക്കായെപ്പോലൊരു കഥാപാത്രത്തെ സൃഷ്ടിക്കുമായിരുന്നോ എന്നും ചിന്തിച്ചു നോക്കുമ്പോൾ ഉണ്ടാകുന്ന കിടിലം തന്നെയാണ് ഈ കവിതയുടെ രാഷ്ട്രീയം.
    ‘ദൂരം നഷ്ടമായ എന്റെ ഭാഷ’ എന്ന കവിത മാതൃഭാഷ എന്ന അമ്മ അനാഥമാകുന്നതിലെ ആധി തന്നെയാണ്. ഭാഷ മരിക്കും എന്നു കേൾക്കുമ്പോൾ അതിനെ ഒരാലങ്കാരിക പ്രയോഗമായോ അതിശയോക്തിയായോ ഭയപ്പെടുത്തി മാതൃഭാഷാ സ്നേഹം വളർത്താനുള്ള തന്ത്രമായോ ഒക്കെ കരുതുന്ന ഒട്ടേറെപ്പേരുണ്ടാവാം.. എന്നാൽ ഭാഷയുടെ തിരോഭാവമെന്നത് അനതിവിദൂരഭാവിയിലെ യാഥാർഥ്യമാണെന്ന ബോദ്ധ്യം ഈ കവിക്കുണ്ട്.
    “സന്ദേശങ്ങളിൽ
    ലൈക്കുകളിൽ
    ചിഹ്നങ്ങളിൽ
    ഭാഷണം ചുരുങ്ങുമ്പോൾ
    മൗനം മഹാഭാഷയാകുന്ന” കാലത്തെക്കുറിച്ച് കവിയുടെ ഓർമപ്പെടുത്തൽ വ്യഥചേർക്കുന്ന സഹൃദയമാനസങ്ങൾ ഏറെയുണ്ട് എന്നത് കവിത പകരുന്ന പ്രസാദാത്മകത തന്നെയാണ്.
    ‘ദേവരൂപികൾ ‘ എന്ന കവിത കുട്ടികളുടെ തനിമയും വ്യക്തിത്വവും വകവെച്ചുകൊടുക്കാതെ രക്ഷിതാക്കളുടെ നഷ്ടസ്വപ്നങ്ങളുടെ വീണ്ടെടുപ്പിനുള്ള ഉപകരണങ്ങളാക്കി അവരെ മാറ്റാൻ നടത്തുന്ന കാട്ടിക്കൂട്ടലുകളുടെ ഭാഗമായി മുഖം നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷക്കായി ശിശുക്ഷേമ സമിതികളുടെയോ ബാലാവകാശ കമ്മീഷന്റെയോ സഹായ ഹസ്തങ്ങളെത്താത്തിടത്താണ് അവരുടെ കണ്ണീരൊപ്പാൻ കവിതയുടെ കൈലേസമുായി ഈ കവി പുറപ്പെട്ടിരിക്കുന്നത്. കർമ മേഖലകളുടെ ബഹുസ്വര സമൂഹത്തിൽ തെങ്ങിൽ നെ‍ഞ്ചുരച്ച് കേറിയ ബാല്യകാലവും പലവട്ടം വീണും ചോരകണ്ടും സൈക്കിൾ ചവിട്ടു പഠിച്ച കൗമാകാലാനുഭവവുമൊക്കെയാവും പണിത്തികവിൽ കുട്ടികളുടെ യഥാർഥ സമ്പാദ്യമായി മാറിയിട്ടുണ്ടാവുക. ഏത് വലിയ വേനലിലും ഉണങ്ങിപ്പോവാതെ നാടിനാകെ തണലേകാൻ കഴിയുന്ന ഇത്തരം നാട്ടുമാവുകളെ വളർത്തിയെടുക്കുന്നതിന് പകരം വേനൽ തുടങ്ങുമ്പോൾ ചില്ലകളുണങ്ങി വേരറ്റ് പതിക്കുന്ന ഒട്ടുമാവുകളുടെ പിന്നാലെ പായുന്ന സമൂഹമനഃശാസ്ത്രത്തോടുള്ള മൂർച്ചയുള്ള വിയോജിപ്പ് തന്നെയാണ് ഈ കവിതയുടെ ആന്തരിക ചൈതന്യം.
    വളരെക്കാലത്തിന് ശേഷം ഒരു പുതുതലമുറ കവിയുടെ കവിതാ പുസ്തകം വായിച്ച സന്തോഷത്തേക്കാൾ കവിതയുടെ പുതുനാമ്പുകൾ കണ്ടതിലുള്ള സന്തോഷം ഒന്ന്. അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും വഴിയിൽ യാത്രചെയ്യുന്ന അധ്യാപകർ പോലും വായനയോടും എഴുത്തിനോടും അകലം (Keep distance) പാലിക്കുന്ന ഇക്കാലത്ത് സൾഫ്യൂറിക്ക് ആസിഡിന്റെ രൂക്ഷഗന്ധങ്ങൾക്കിടയിൽ കാവ്യകലയുടെ പനിനീർപ്പൂന്തോട്ടമൊരുക്കാൻ കണിച്ച കാവ്യ തപസ്യക്ക് ഒരു എളിയ കാവ്യാസ്വാദകന്റെ നിറഞ്ഞ കൂപ്പുകൈ.!!
    എസ്.പ്രദീപ്,രേവതി,ഇരവുകാട്,തിരുവമ്പാടി.പി.ഒ.,ആലപ്പുഴ.

  2. Mumtaz –

  3. S.PRATHEEP,REVATHY,ERAVUKAD,THIRUVAMPADI (verified owner) –

  4. unnikrishnan (verified owner) –

    വാങ്ങിയ പുസ്തകങ്ങളിൽ പലതും വായിക്കാതെ അലമാരയിലുറങ്ങുന്നു.
    അപ്രതീക്ഷിതമായ ഒരുൾപ്രേരണയിലാണ് ഇപ്പോൾ പലപ്പോഴും അക്ഷരങ്ങളിൽ കൈതൊടുക.
    ഇന്ന് തൊട്ടത് ശ്രീ മുഹമ്മദ് ഷബീറിനെയാണ്.

    കവിതയാണ്.
    അതും പുതുകാലകവിതകൾ.
    പുതുകാലകവിതകൾ പലപ്പോഴും എനിക്ക് പരിപൂർണ്ണമായ ഒരാസ്വാദനത്തിന് വഴങ്ങിത്തരാറില്ല.
    തലമുറമാറ്റത്തിന്റെ മനോവൈകല്യം.

    പതിനൊന്നാം നിലയിലെ മൂഷികൻ.
    അതാണ് പുസ്തകത്തിന്റെ പേര്.
    എന്തിന് പതിനൊന്നാം നില ?
    അറിയില്ല.
    എന്തിന് പാവം എലിയെ പിടിച്ച് മൂഷികനാക്കി ?
    അതും അറിയില്ല.

    പതനൊന്നാം നിലയുമായി ബന്ധപ്പെട്ട് ഇംഗ്ളീഷിൽ ഏതെങ്കിലും idiom ഉണ്ടോന്ന് ഗൂഗിളമ്മച്ചിയോടൊക്കെ ചോദിച്ചുനോക്കി.
    ങേഹേ !
    അതൊന്നുമില്ല ട്ടോ ന്ന് അമ്മച്ചി.
    അപ്പൊ പിന്നെ വായനക്കാരന്റെ ഭാവന തന്നെ ശരണം.
    തലച്ചോറിന്റെ പ്രധാനഭാഗങ്ങളെയെല്ലാം ഓരോ നിലകളായി സങ്കല്പിച്ചു.
    അതിൽ അങ്ങങ്ങുമുകളിലെങ്ങാണ്ടോ ഒരു പതിനൊന്നാം നില ഭാവന ചെയ്തു.
    അവിടെ വന്നുപെട്ട കൗശലക്കാരനായ ഏതോ ഒരു ചിന്തയുടെ മൂഷികൻ…ഓ അതാണ്. അതുകൊണ്ടാണ് എലി മൂഷികനായത്.എലി കൗശലങ്ങളറിയാത്ത ഒരു പാവമാണ്.മൂഷികൻ കൗശലങ്ങൾ മാത്രമറിയുന്ന ഒരു മായാവിയാണ്.

    ഇത്രയും മുന്നൊരുക്കങ്ങൾ കഴിഞ്ഞിട്ടാണ് പുസ്തകവായന തുടങ്ങിയത്.
    കറന്റ് ബുക്സാണ് പ്രസാധകർ.
    120 പേജ്.
    63 കവിതകൾ.

    മോഹനകൃഷ്ണൻ കാലടിയുടെ അവതാരിക.
    ബിബിൻ ബേബിയുടെ പഠനം.

    വായനയിലാദ്യം വന്നുപെടുന്നത് മൂഷികൻ തന്നെയാണ്.
    അവൻ കൗശലക്കാരനാണ്.
    ആഫ്രിക്കയിലെ ജലാശയക്കരയിൽ നിന്ന് ആധുനികമനുഷ്യന്റെ ആകാശക്കരയിലേയ്ക്ക് പലതായി പിരിഞ്ഞ് അവൻ തീർത്ത പരിണാമപാതകളുടെ ഓർമ്മപ്പടവുകളിൽ, ഇനിയും തുരക്കാനൊരു മൺമാളമില്ലാതെ കിതച്ചിരുന്ന്, മാളനിർമ്മാണത്തിന്റെ ആദിജനിതകത്വര മാഞ്ഞുതുടങ്ങിയ മക്കളെ അവൻ ഒട്ടൊരപരിചിതത്വത്തോടെ നോക്കുന്നു.
    മനുഷ്യനേയും മൂഷികനേയും സമർത്ഥമായി കൂടുവിട്ടു കൂടു മാറ്റുന്ന കവി, മൂഷികമനുഷ്യന്റെ പരിണാമത്തിനു വഴിമരുന്നായ, ഫ്ളാറ്റു പണിത പണിക്കാർ – ഒരുപക്ഷെ പുതുമാനവനെ പണിതെടുത്ത ദൈവം – വഴിയിലിട്ടുപോന്ന അവശിഷ്ടവറ്റുകളാണല്ലോ പരിണാമത്തിന്റെ പെരുവയറിന്റെ വേവാറ്റിയതെന്ന് വേവലാതിപ്പെടുന്നു. …

    പുതുശ്ശേരി രാമചന്ദ്രന്റെ പെങ്ങൾ എന്ന കവിതയെ ഓർമ്മിപ്പിക്കുന്ന മകൾ…
    ഇരുട്ടുനീക്കാൻ വെളിച്ചമുള്ള ടോർച്ചടിക്കുന്നതിനു പകരം വെളിച്ചം നീക്കാൻ ഇരുട്ടുള്ള ടോർച്ചടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മുന്നിൽ വന്നുപെടുന്ന മതപുരോഹിതചിത്രമുള്ള ടോർച്ച്….
    ബാല്യത്തിലെ സാറ്റുകളികളിൽ ആരുമില്ലാത്തിടത്ത് ഒറ്റയ്ക്ക് ഒളിച്ചവൻ വളർന്നുമുതിർന്ന് ആൾക്കൂട്ടങ്ങൾക്കു നടുവിലൊളിക്കുന്ന ഒളിച്ചുകളി…
    ഭാവി പറയാൻ തത്തയ്ക്കു പകരം കൂട്ടിൽ കയറിയ മൂഷികകൗശലത്തെ കുറിച്ചുള്ള മോഷകശാസ്ത്രം…

    കവിതകളങ്ങനെ നീളുന്നു.
    പുതുബിംബങ്ങളിലേയ്ക്ക് മാളം തുരക്കുന്നു.
    മണ്ണെലികൾ പരിണാമത്തിന്റെ ആകാശഗോവണി കയറി ഫ്ളാറ്റെലികളാകുന്നു !

  5. Pratheep,Alappuzha (verified owner) –

    കവിതയുമായി ഞാൻ തെറ്റിപ്പിരിഞ്ഞിട്ട് രണ്ട് പതിറ്റാണ്ടാകുന്നു. ആലപ്പുഴയിലെ കവിതാലോകത്തെ പുത്തൻ പ്രതീക്ഷയായ ഉണ്ണി ശ്രീദളം ചിലപ്പോൾ എന്നെ കവിതയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ തെല്ലുനേരം സല്ലപിക്കാറുണ്ട് ;അത്രമാത്രം.
    ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളോടെ മലയാളഭാഷയിലെ കവിതയുടെ കാലം കഴിഞ്ഞെന്നോ എന്റെ കവിതാസ്വാദനത്തിന്റെ ഉറവ വറ്റിയെന്നോ ഉറച്ച വിചാരമാണ് ബന്ധം പിരിയാനിടയാക്കിയത്.
    ആലപ്പുഴ വെള്ളക്കിണറിലെ എ.കെ.ജി.ഗ്രന്ഥശാലയിലെ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തിറങ്ങുമ്പോഴാണ് കവിയും ലജ്‌നത്തുൽ മുഹമ്മദീയ എച്ച്.എസ്.എസ്സിലെ ലാബ് അസിസ്റ്റന്റുമായ ഷബീർ തന്റെ ആദ്യ കവിതാസമാഹാരം – പതിനൊന്നാം നിലയിലെ മൂഷികൻ – സമ്മാനിച്ചുകൊണ്ട് ഇങ്ങനെ ഒരഭ്യർഥന നടത്തിയത് ; “ഇതെന്റെ ആദ്യ കൃതിയാണ് സാർ വായിച്ചിട്ട് അഭിപ്രായം പറയണം.” നേരത്തേ തന്നെ കവിയരങ്ങുകളിൽ സ്ഥിരസാന്നിദ്ധ്യമായ ഷബീറിനെ ഞാൻ അറിയുമായിരുന്നു കൃത്യാന്തരബാഹുല്യവും യാത്രയും മൂലം കവിത വായിച്ചു തുടങ്ങാൻ രണ്ടാഴ്ച വേണ്ടി വന്നു. ആദ്യത്തെ കുറച്ചു കവിതകൾ വായിച്ചപ്പോൾ തന്നെ രണ്ട് കാര്യങ്ങൾ തെളിഞ്ഞുവന്നു. ഒന്ന് ഈ കവി കവിതയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രണ്ട് ക’വിത’യിൽ ഒരു വിതയുണ്ട് എന്ന കുഞ്ഞുണ്ണി മാഷിന്റെ കാവ്യദർശനം ഈ കവി നന്നായിത്തന്നെ പിന്തുടരുന്നുണ്ട്.
    “പിറന്ന മാളങ്ങൾ മറന്ന്
    തുരന്നിട്ട വഴികൾ മറന്ന്
    ടൈല് പാകിയ പുത്തൻ ഭൂഖണ്ഡത്തിൽ
    ഇനിയിവന്റെ വാസം.” ആദ്യ കവിതയിലെ ഈ ഈരടികളിലെന്റെ പഴഞ്ചൻ ഭാവുകത്വം കുടുങ്ങി; ഇത് മൂഷികനെക്കുറിച്ച് തന്നെയോ? അതോ സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മണ്ണിനെയും മനുഷ്യനെയും തിരിച്ചറിയാതെ ഊഷ്മളമായ ജീവിതസൗന്ദര്യങ്ങൾ തിരിച്ചറിയാത്ത കോൺക്രീറ്റ് ഗുഹാജീവികളുടെ ദയനീയ ദാരിദ്ര്യത്തെക്കുറിച്ചാണോ കവി ഉദ്ദേശിച്ചത് എന്ന സന്ദേഹമാണെന്നെ കുടുക്കിയത്.
    ‘ഒറ്റമുറി വീട്ടിൽ’ ഇങ്ങനെ കുറിച്ചിരിക്കുന്നു:
    “നിശ്വാസക്കയത്തിൽ
    വിശ്വാസത്തിന്റെ വൃഥാവേഴ്ചകളും ‌”
    ‘ഭാഷാവർഷ’മെന്ന കവിത ഭാഷയെക്കുറിച്ച് തന്നെയാണ്.
    “ഇവ്വിധമൊരു ജഗപൊക
    കണ്ടാർത്തുചിരിച്ചു മൊഴിമലയാളം
    ചുണ്ടാൽ മൊഴിയാത്ത
    ചൂണ്ടുവിരലാൽ കല്പിക്കും
    അധികാരവർഗമേ”
    മാതൃഭാഷാദിനാചരണം എല്ലാ ആചാരങ്ങൾക്കും സംഭവിക്കാറുള്ളതുപോലെ യാന്ത്രികവും ഉദ്ദേശ്യശുദ്ധിയില്ലാത്തതുമാകുന്നതിനെതിരെയുള്ള കലഹമാണ്.

    ‘ഒരു വീടിന്റെ ആത്മഹത്യാക്കുറിപ്പ് ‘എന്ന കവിത തുറന്ന സംഭാഷണങ്ങളും അകംനിറഞ്ഞ അനുരാഗത്തിന്റെ അഭാവത്തിൽ വറ്റിവരണ്ട ദാമ്പത്യങ്ങളെക്കുറിച്ചുള്ള വിലാപഗീതം തന്നെയാണ്.
    “ പിണഞ്ഞുറങ്ങിയുണർന്നകലും
    കോലങ്ങൾ
    പകലാട്ടമാടാൻ നിറചേലയാലിറങ്ങുമ്പോൾ
    വല്ലാതെ പിടഞ്ഞുപോകുന്നു
    എന്നുൾത്തടം” വൈലോപ്പിള്ളി പാടിയ നയമെത്രയാണ് അഭിനയമെത്രയാണ് ഈ ജീവിതത്തിൽ എന്നത് മുന്നറിയിപ്പായിരുന്നെങ്കിൽ ആ മുന്നറിയിപ്പ് സാമൂഹ്യ യാഥാർഥ്യമായ കാലത്തെ കവിതയാണ് ഷബീറിന്റെ കവിത.!
    ‘ലയനം’ എന്ന കവിത പരസ്പരം ലയിക്കാത്തവ ലയിച്ചുചേരുമ്പോഴുണ്ടാകുന്ന രസക്കേടുകളെക്കുറിച്ചാണ്.
    “പതിറ്റാണ്ടിപ്പുറം
    ആദർശനേതാക്കൾ
    ഇന്നലെകളെ തള്ളിപ്പറയുമ്പോൾ
    ആശയ വസന്തത്തിൻ
    ദുരിതം പേറിയവർ,
    വഴിവെട്ടിയവർ വഴിതെറ്റിയോരാകുന്നു.” എന്ന തേങ്ങൽ നാം ഇന്നു ജീവിക്കുന്ന കാലത്ത് ആദർശപരമായി തലകുത്തി വീണവരെക്കുറിച്ചും ചരിത്രം തലതിരിച്ചുവായിച്ചവരെക്കുറിച്ചുമുള്ളതാണ്.
    “നിങ്ങൾ ഞങ്ങടെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
    നിങ്ങളവരുടെ നിറഞ്ഞകണ്ണുകൾ ചുഴന്നെടുക്കുന്നോ” എന്നലറിവിളിച്ച ക്ഷുഭിതയൗവനങ്ങളുടെ കേരളം ഭക്ഷണമോഷണമാരോപിച്ച് കറുത്തമക്കളെ വിചാരണ ചെയ്ത് കൊല്ലുന്നതു കണ്ടിട്ടും ഒട്ടും ക്ഷോഭമില്ലാതെ ‘സംയമനം ‘പാലിക്കുന്ന സമൂഹമായി കേരളം മാറിയതിലെ സങ്കടം കവിയെ നന്നായി ആധിപിടിപ്പിച്ചിട്ടുണ്ടാവാം. അതുതന്നെയാണ് ഈ കവിതയുടെ ആന്തരിക കാന്തി.
    ‘എന്റെ സ്വപ്നം’ എന്ന കവിതയിൽ
    “മൂന്നായിത്തിരിഞ്ഞ്
    ഒരുങ്ങിനിൽക്കുമൊരു
    ആലയത്തിലേക്ക്
    വിശ്വാസം
    ഒന്നായിക്കടക്കുമൊരു കാലം” കവി സ്വപ്നം കാണുകയാണ്. ആ സ്വപ്നം വെറും കവിഭാവനയല്ല എന്നത് ചരിത്ര സത്യം. ഇന്ന് നൂറുകണക്കിന് കുഞ്ഞുങ്ങളെ പാലസ്തീനിൽ അരുംകൊലചെയ്യാൻ നേതൃത്വം കൊടുക്കുന്ന ജൂതവംശജരായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സമൂഹം. അവർ ലോകത്തെവിടെയെങ്കിലും ആക്രമിക്കപ്പെടാതിരുന്നെങ്കിൽ അത് ഈ ഭാരതരാജ്യത്തായിരുന്നു. നമ്മുടെ കൊടുങ്ങല്ലൂരിൽ മൂന്നായിത്തിരിഞ്ഞ് ഒരുങ്ങിനിൽക്കുന്ന ഒരാലയമുണ്ടെന്ന യാഥാർഥ്യം വായനക്കാരെ ഓർമിപ്പിക്കാൻ ഈ കവിതക്ക് കഴിയുന്നു എന്നത് ചരിത്രബോധം മറന്നുപോവുകയോ മറന്നെന്നു ഭാവിക്കുകയോ ചെയ്യുന്ന ഇക്കാലത്ത് ഒരോർമപ്പെടുത്തൽ കൂടിയാണ്.
    “സ്നേഹിതാ
    ഇനിയെന്റെ
    സ്വപ്നം നീയും കാണക “എന്നാണ് കവി പാടി അവസാനിപ്പിക്കുന്നത്. കേവലാശയമല്ല, സമൂഹമാകെ അത് പ്രയോഗിച്ചാൽ മാത്രമേ വിശ്വാസങ്ങളുടെ പേരിലുള്ള കലഹങ്ങളില്ലാത്ത എന്റെ സ്വപ്നം യാഥാർഥ്യമാകൂ എന്ന നല്ലബോദ്ധ്യവും കവിക്കുണ്ട് എന്നത് കവിതയുടെ പ്രത്യയശാസ്ത്രദാർഢ്യം തന്നെയാണ്.
    ‘തേട്ടം’ എന്ന കവിത എന്നെ വല്ലാതെ ഉലച്ചു. ഗർഭഗൃഹം എന്ന വാക്കിനർഥം ശ്രീകോവിൽ എന്നാണ്. ഏറ്റവും സുരക്ഷിതമായ ഇടമാണല്ലോ അമ്മയുടെ ഗർഭപാത്രം; അതേ സമയം അത് ഏറ്റവും വിശുദ്ധമായ ഇടവുമാണ്. ആ വിശുദ്ധമായ ഇടത്ത് ഒരു പെൺകുഞ്ഞ് ബലാത്സംഗം ചെയ്തു എന്ന് കേട്ടാൽ സ്വാഭാവികമായും അത് വലിയ വിശ്വാസത്തകർച്ചക്ക് കാരണമാവും; ഗർഭപാത്രത്തിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല എന്ന തോന്നലുണ്ടായാൽ അത് ലോകത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയുമാണ്. അതുകൊണ്ട് തന്നെ ഈ ബലാത്സംഗം ചരിത്രമുള്ളിടത്തോളം കാലം ഭാരതസംസ്കാരത്തെ നോക്കി കൊഞ്ഞനം വെക്കും. ഉത്തർപ്രദേശിലെ കത്വയിൽ നടന്നത് അത് തന്നെയാണ്. അതിഘോരമായ ബാലികാ(കൂട്ട)ബലാത്സംഗത്തെ ന്യായീകരിക്കാനും ചിലരുണ്ടായി എന്നത് ഇന്ന് ഭാരതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം തടവിലാക്കപ്പെട്ടവരുടെയും അഭിപ്രായം വാടകക്ക് കൊടുക്കുന്നവരുടെയും ഒരു ചേരി രൂപപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്. ഈ കവിതയിലെ സവിശേഷമായ പദപ്രയോഗങ്ങളുടെ ധ്വനി ഇതെല്ലാം ഓർമിപ്പിക്കുന്നു എന്നതിനാലാണ് ഈ കവിത എന്നെ അസ്വസ്ഥമാക്കുന്നത്. ‘കവി ഉദ്ദേശിച്ചത് ‘ എന്തുതന്നെയായാലും ഈ കവിത ചരിത്രബോധമുള്ള വായനക്കാരെ വിടാതെ പിടികൂടുക(Haunt) തന്നെ ചെയ്യും.
    “ആൾക്കൂട്ടത്തിന്നുന്മാദത്തിനും
    മരണവീടിന്നാർത്ത നാദത്തിനപ്പുറമിന്നും
    അവളെ ഞാൻ
    തേടിക്കൊണ്ടേയിരിക്കുന്നത്”
    ‘വേണ്ടാത്തത്’ എന്ന കവിത മൊബൈൽ ഫോണും എ.റ്റി.എം.കാർഡും ആധാറും നെഞ്ചോട് ചേർക്കുന്ന കരുതൽ ,സൗഹൃദത്തിലോ സഹൃദയത്വത്തിലോ ഇല്ലാതെ പോകുന്ന, ഒരു ‘ഹായ് ‘പറച്ചിലിൽ ബന്ധങ്ങൾ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന പുതിയ കാലത്തോടുള്ള പ്രതികരണമാണ്.
    കരിപുരണ്ട കാലത്തും നഷ്ടപ്പെട്ട പാതി മെയ്യുടെ ഓർമകൾ കൈവിടാതെ പ്രലോഭനങ്ങളിലും ആസുരതകളിലും മനഃസ്ഥൈര്യം കൈവിടാതെ ജീവിക്കുന്ന അമ്മയെയാണ് ആവിഷ്കരിക്കുന്നത്.
    “അമ്മയിന്നും
    ഒറ്റനക്ഷത്രത്തിന്റെ
    ഓർമപ്പിണരുകളിലാണ് ” എന്ന വരികളിൽ അതിന്റെ മുഴക്കമുണ്ട്.
    പുതിയ തലമുറ പരിചയപ്പെട്ടിട്ടില്ലാത്തതോ പഴയ തലമുറ പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കാത്തതോ ആയ ഒരു കൗമാരകേളിയാണ് ഒളിച്ചുകളി. ഇന്ന് കുട്ടികളിൽ ഒളിച്ചുകളി കാണാനില്ലെങ്കിലും സമൂഹത്തിന്റെ സമസ്ത മേഖലകളും പ്രായഭേദമില്ലാതെ ഒളിച്ചുകളിക്കാർ നിറഞ്ഞുകവിഞ്ഞിരിക്കുന്നു
    “ആൾക്കൂട്ടത്തിന്റെ അറിയാക്കൂട്ടത്തിൽ
    പതുങ്ങിപ്പതുങ്ങി ഒളിച്ചുകളി ഞാനിന്നും തുടരുന്നു.” എന്ന കവിയുടെ തുറന്നു പറച്ചിൽ സത്യസന്ധമായ തുറന്നു പറച്ചിൽ തന്നെയാണ്.
    ‘പുരയിൽ നിന്ന് വീട്ടിലേക്കൂള്ള ദൂരം’ എന്ന കവിത ആധുനിക മലയാളിയുടെ പൊങ്ങച്ചത്തിനും ധൂർത്തിനും നേരേ പിടിച്ച കണ്ണാടി തന്നെയാണ്. തങ്ങളുടെ ആത്മീയ ദാരിദ്ര്യം മറച്ചു പിടിക്കാനുള്ള ഏറ്റവും നല്ല ഉപായങ്ങളായി മാറിയിരിക്കുന്നു വിവാഹാഘോഷങ്ങളും ഭവനനിർമാണവും. ഇത് രണ്ടും വേണ്ടത് തന്നെ!. എന്നാൽ എത്രത്തോളം എന്നത് ദാർശനികമായ ഒരു സന്ദേഹം തന്നെയാണ്. അഛന്റെയും അമ്മയുടെയും ഓർമകളും കൗമാര യൗവന കാലത്തെ സുരഭില സ്മരണകളടക്കം ചെയ്ത വീടിന്റെ അടിത്തറ തോണ്ടിയുള്ള ആഡംബര നിർമാണത്തിൽ ആത്മാവ് തേങ്ങുന്നവരുടെ പ്രതിനിധിയായി മാറുകയാണ് ഷബീർ.
    “പുരയൊന്ന് വീടാകാൻ
    വേരുകൾ വെട്ടിമാറ്റണം” എന്ന ജീവത ദർശനത്തോട് ഈ കവിക്ക് ഒട്ടും യോജിപ്പില്ല.!!
    ‘ദുഷ്ടൻ’ എന്ന കവിത പ്രണയമെന്ന സ്വർണനാണയത്തിന് പറ്റിയ വിലയിടിവിനെക്കുറിച്ചാണ്.
    “രമേശൻ മരിച്ചു
    മുറ്റത്തെ പുളിങ്കൊമ്പിൽ.
    ജീവിതത്തിൽ
    കിട്ടാതെ പോയതിനാലാവണം
    മരണമതിലാക്കിയത് .” കാലം ഇത്ര പുരോഗമിച്ചിട്ടും വിവാഹമെന്ന ആത്മീയ സൗന്ദര്യഗോപുരത്തെ ചുറ്റിനിൽക്കുന്നത് ഗോത്രസംരക്ഷണവ്യഗ്രതയും ധനസമ്പാദനത്വരയും തന്നെയാണ്. അതിൽ പുതഞ്ഞു കിടക്കുന്നു എന്നതാണ് യാഥാർഥ്യം. ഈ യാഥാർഥ്യമോർത്തുള്ള വ്യഥയാണ് ഈ കവിതയിലേക്ക് കവിയെ പ്രചോദിപ്പിച്ചിട്ടുള്ളത്. അമ്പഴക്കൊമ്പിൽ പിടിക്കാതെ പുളിങ്കൊമ്പിൽ പിടിക്കുമ്പൊഴും ആത്യന്തികമായി അത് ആന്തരിക ശക്തിയില്ലാതെ കീന്തിപ്പോകുന്നു എന്നതാണ് കവിതയുടെ ധ്വനി.
    ‘ഉള്ളത്തിൽ ഭയമേറുകമൂലം’ എന്ന കവിത വാക്കിനെയും ചിന്തയെയും പോലും വരിഞ്ഞു മുറുക്കുന്ന ഫാസിസത്തിന്റെ അദൃശ്യമെങ്കിലും സർവവ്യാപിത്വത്തെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പ് തന്നെയാണ്.!
    “ഭഗവദ്ഗീതയും കുറെ മുലകളും
    പുസ്തകം തിരഞ്ഞ വിരലുകളിൽ
    ബഷീറിന്റെ രക്തം കിനിയുന്നു.
    വിജയന്റെ ഉള്ളിലൊളിച്ചിരുന്ന്
    അള്ളാപ്പിച്ചാ മൊല്ലാക്കാ
    ബാങ്ക് വിളിക്കുന്നു.” ഇങ്ങനെയാണ് ആ മുന്നറിയിപ്പ്. ഇന്നായിരുന്നെങ്കിൽ വൈക്കം മുഹമ്മദ് ബഷീർ ആ കഥക്ക് ‘ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന പേര് കൊടുക്കുമായിരുന്നോ? എന്നും ഒ.വി.വിജയൻ അള്ളാപ്പിച്ചാ മൊല്ലാക്കായെപ്പോലൊരു കഥാപാത്രത്തെ സൃഷ്ടിക്കുമായിരുന്നോ എന്നും ചിന്തിച്ചു നോക്കുമ്പോൾ ഉണ്ടാകുന്ന കിടിലം തന്നെയാണ് ഈ കവിതയുടെ രാഷ്ട്രീയം.
    ‘ദൂരം നഷ്ടമായ എന്റെ ഭാഷ’ എന്ന കവിത മാതൃഭാഷ എന്ന അമ്മ അനാഥമാകുന്നതിലെ ആധി തന്നെയാണ്. ഭാഷ മരിക്കും എന്നു കേൾക്കുമ്പോൾ അതിനെ ഒരാലങ്കാരിക പ്രയോഗമായോ അതിശയോക്തിയായോ ഭയപ്പെടുത്തി മാതൃഭാഷാ സ്നേഹം വളർത്താനുള്ള തന്ത്രമായോ ഒക്കെ കരുതുന്ന ഒട്ടേറെപ്പേരുണ്ടാവാം.. എന്നാൽ ഭാഷയുടെ തിരോഭാവമെന്നത് അനതിവിദൂരഭാവിയിലെ യാഥാർഥ്യമാണെന്ന ബോദ്ധ്യം ഈ കവിക്കുണ്ട്.
    “സന്ദേശങ്ങളിൽ
    ലൈക്കുകളിൽ
    ചിഹ്നങ്ങളിൽ
    ഭാഷണം ചുരുങ്ങുമ്പോൾ
    മൗനം മഹാഭാഷയാകുന്ന” കാലത്തെക്കുറിച്ച് കവിയുടെ ഓർമപ്പെടുത്തൽ വ്യഥചേർക്കുന്ന സഹൃദയമാനസങ്ങൾ ഏറെയുണ്ട് എന്നത് കവിത പകരുന്ന പ്രസാദാത്മകത തന്നെയാണ്.
    ‘ദേവരൂപികൾ ‘ എന്ന കവിത കുട്ടികളുടെ തനിമയും വ്യക്തിത്വവും വകവെച്ചുകൊടുക്കാതെ രക്ഷിതാക്കളുടെ നഷ്ടസ്വപ്നങ്ങളുടെ വീണ്ടെടുപ്പിനുള്ള ഉപകരണങ്ങളാക്കി അവരെ മാറ്റാൻ നടത്തുന്ന കാട്ടിക്കൂട്ടലുകളുടെ ഭാഗമായി മുഖം നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷക്കായി ശിശുക്ഷേമ സമിതികളുടെയോ ബാലാവകാശ കമ്മീഷന്റെയോ സഹായ ഹസ്തങ്ങളെത്താത്തിടത്താണ് അവരുടെ കണ്ണീരൊപ്പാൻ കവിതയുടെ കൈലേസമുായി ഈ കവി പുറപ്പെട്ടിരിക്കുന്നത്. കർമ മേഖലകളുടെ ബഹുസ്വര സമൂഹത്തിൽ തെങ്ങിൽ നെ‍ഞ്ചുരച്ച് കേറിയ ബാല്യകാലവും പലവട്ടം വീണും ചോരകണ്ടും സൈക്കിൾ ചവിട്ടു പഠിച്ച കൗമാകാലാനുഭവവുമൊക്കെയാവും പണിത്തികവിൽ കുട്ടികളുടെ യഥാർഥ സമ്പാദ്യമായി മാറിയിട്ടുണ്ടാവുക. ഏത് വലിയ വേനലിലും ഉണങ്ങിപ്പോവാതെ നാടിനാകെ തണലേകാൻ കഴിയുന്ന ഇത്തരം നാട്ടുമാവുകളെ വളർത്തിയെടുക്കുന്നതിന് പകരം വേനൽ തുടങ്ങുമ്പോൾ ചില്ലകളുണങ്ങി വേരറ്റ് പതിക്കുന്ന ഒട്ടുമാവുകളുടെ പിന്നാലെ പായുന്ന സമൂഹമനഃശാസ്ത്രത്തോടുള്ള മൂർച്ചയുള്ള വിയോജിപ്പ് തന്നെയാണ് ഈ കവിതയുടെ ആന്തരിക ചൈതന്യം.
    വളരെക്കാലത്തിന് ശേഷം ഒരു പുതുതലമുറ കവിയുടെ കവിതാ പുസ്തകം വായിച്ച സന്തോഷത്തേക്കാൾ കവിതയുടെ പുതുനാമ്പുകൾ കണ്ടതിലുള്ള സന്തോഷം ഒന്ന്. അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും വഴിയിൽ യാത്രചെയ്യുന്ന അധ്യാപകർ പോലും വായനയോടും എഴുത്തിനോടും അകലം (Keep distance) പാലിക്കുന്ന ഇക്കാലത്ത് സൾഫ്യൂറിക്ക് ആസിഡിന്റെ രൂക്ഷഗന്ധങ്ങൾക്കിടയിൽ കാവ്യകലയുടെ പനിനീർപ്പൂന്തോട്ടമൊരുക്കാൻ കണിച്ച കാവ്യ തപസ്യക്ക് ഒരു എളിയ കാവ്യാസ്വാദകന്റെ നിറഞ്ഞ കൂപ്പുകൈ.!!
    എസ്.പ്രദീപ്,രേവതി,ഇരവുകാട്,തിരുവമ്പാടി.പി.ഒ.,ആലപ്പുഴ.

Add a review

Your email address will not be published. Required fields are marked *