Mama Swam | മമ സ്വം – Sreekumar Hari | ശ്രീകുമാർ ഹരി – Reflective Memoirs
മമ സ്വം ഒരു സാധാരണ ഓർമ്മ ക്കുറിപ്പല്ല. അനുഭവങ്ങളും ആത്മാന്വേഷണവും ഇഴചേർന്ന ധ്യാനാ ത്മക കുറിപ്പുകളാണ്. ജീവിതത്തിൽ കടന്നുപോയ മനുഷ്യരുടെയും ഇടങ്ങളുടെയും നിമിഷങ്ങളുടെയും ഓർമ്മകളിൽനിന്നും, മനസ്സിൽ പതിഞ്ഞ കാഴ്‌ചകളിൽനിന്നും പിറന്ന ചിന്തകളാണ് ഈ താളുകളിൽ വാക്കു കളാകുന്നത്.
മരുത്വാമലയുടെ മൗനത്തിൽനിന്ന് ഹിമാലയത്തിന്റെ വിശാലതയിലേക്കും, മൂകാംബികയുടെ ദൈവികതയിൽനിന്ന് മരുഭൂമിയുടെ നിശ്ശബ്ദ പ്രഭാതങ്ങളിലേക്കും, ബാല്യത്തിന്റെ നിറമുള്ള ഓർമ്മകളിൽനിന്ന് ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിലേക്കും, അമാവാസിയുടെ ഇരുട്ടിൽനി ന്ന് മിന്നാമിന്നികളുടെ തുണ്ടുവെളിച്ചത്തിലേക്കും ഈ കുറിപ്പുകൾ സഞ്ചരിക്കുന്നു. പ്രണയത്തിലും വേർപാടിലും, വിശപ്പിലും കാത്തിരിപ്പിലും, സൗഹൃദത്തിലും നഷ്ടത്തിലും, പ്രകൃതിയിലും നിശ്ശബ്ദതയിലും–നിസ്സാരമെന്ന് തോന്നുന്ന ജീവിതനിമിഷങ്ങളിൽപ്പോലും എഴുത്തുകാരൻ കണ്ടെത്തുന്നത് മനുഷ്യന്റെ ഉള്ളിലേക്ക് തുറക്കുന്ന സൂക്ഷ്‌മമായ വാതിലുകളാണ്. കവിതയുടെ മൃദുലതയും സാധാരണ ജീവിതാനുഭവങ്ങളുടെ ആർദ്രതയും ആഴവും ലളിതമായ ഭാഷയിൽ ഒത്തുചേരുന്ന ഈ കുറിപ്പുകൾ, പരിചി തമായ നിമിഷങ്ങളെ മറ്റൊരു കാഴ്‌ചപ്പാടിൽ നോക്കാനും, ഓർമ്മകളുടെ ഇടയിൽ സ്വന്തം ജീവിതത്തിന്റെ ചില പ്രതിബിംബങ്ങൾ കണ്ടെത്താനും വായനക്കാരനെ ക്ഷണിക്കുന്നു.
ചില പുസ്‌തകങ്ങൾ വായിച്ചുതീരും.
ചിലത് വായനക്കാരന്റെ ഉള്ളിൽ തുടർന്നുകൊണ്ടേയിരിക്കും.
മമ സ്വം അത്തരമൊരു അനുഭവമാണ്.
ORDER NOW !
Price : 150 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.