₹260.00

Arsen Leiupang – Manyanaya Thaskarante Athisahasa Jeevitham

അർസേൻ ല്യൂപാങ്ങ് - മാന്യനായ തസ്‌കരന്റെ അതിസാഹസജീവിതം

ISBN
: 9789390075898
First Published Year
: 2025
Pages
: 174
Compare
,
Share

Meet The Author

Arsen Leiupang | അർസേൻ ല്യൂപാങ്ങ് ‌ –  Moris Leblong | മൊറീസ് ലെബ്ലോങ്

വിവർത്തനം: പ്രവീൺ ചന്ദ്രൻ | Praveen Chandran

അറ്റ്ലാന്റിക്കിന് കുറുകെ സഞ്ചരിക്കുന്ന ലാ പ്രൊവൻസ് എന്ന കപ്പലിലേക്ക് അർസേൻ ല്യൂ പാങ്ങ് എന്ന കള്ളൻ യാത്രികനായുണ്ട് എന്ന ടെലിഗ്രാം സന്ദേശം ലഭിക്കുന്നു. പരസ്പരം സംശയിക്കുന്ന യാത്രികർക്ക് അപ്രതീക്ഷിത സംഭവ ങ്ങൾ നേരിടേണ്ടി വരുന്നു. ‘അർസേൻ ല്യൂപാങ്ങ് അറസ്റ്റിൽ‘ എന്ന ഈ കഥയോ ടെയാണ് ല്യൂപാങ്ങ് വായനക്കാരുടെ പ്രിയ കഥാപാത്രമായി മാറിയത്.

ഒരു രാത്രി എഴുത്തുകാരൻ വൈകിയാണ് വീട്ടിലെത്തിയത്. അയാൾക്ക് കിടപ്പു മുറിയിൽ വച്ച് ഒരു കത്ത് കിട്ടി. രാത്രിയിൽ എന്ത് ശബ്ദം കേട്ടാലും അനങ്ങരുത് എന്ന ഭീഷണിയായിരുന്നു അത്. ഇരുട്ടിൽ പല തരം ശബ്ദങ്ങൾ കേൾക്കുന്നു. കർട്ടന് പിന്നിൽ തന്നെ ശ്രദ്ധിച്ച് ശ്രദ്ധിച്ച് നിൽക്കുന്നയാളെ ഭയന്ന് എഴുത്തുകാരൻ അനങ്ങാ തെ കിടന്നു. പിറ്റേന്ന് രാവിലെ വീട് അരിച്ച് പെറുക്കി നോക്കിയിട്ടും ഒന്നും തകർ ത്തതായോ നഷ്ടപ്പെട്ടതായോ കണ്ടില്ല. പിന്നീട് വീട്ടിലെത്തിയ ഒരാൾ തനിക്ക് ആ മുറിയിൽ തനിച്ച് മൂന്ന് മിനിറ്റ് നിൽക്കണം എന്ന് ആവശ്യപ്പെടുന്നു. മൂന്നാമത്തെ മിനിറ്റിൽ മുറിയിൽ നിന്ന് ഒരു വെടിയൊച്ച കേൾക്കുന്നു. സന്ദർശകൻ മുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ഏഴ് ഹൃദയചിഹ്നങ്ങളുടെ രഹസ്യങ്ങ ളിലേക്കുള്ള സംഭ്രമജനകമായ സംഭവങ്ങളുടെ തുടക്കമായിരുന്നു അത്.

അർസേൻ ല്യൂപാങ്ങിന്റെ തസ്‌കരബുദ്ധിയെ പ്രതിഫലിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞ നോവൽ പരമ്പരയിലെ ആദ്യ നോവലിന്റെ സ്വതന്ത്രവിവർ ത്തനമാണ് ഈ പുസ്‌തകം. ഷെർലക്‌ഹോംസിന്റെ ഫ്രഞ്ച് മറുപടി എന്ന് വിശേഷിപ്പിക്കാറുള്ള അർസേൻ ല്യൂപാങ്ങ് മലയാളത്തിൽ

നെറ്റ്‌ഫ്ളിക്സ‌് സീരീസിനും അനേകം സിനിമകൾക്കും ആധാരമായ കൃതിയാണിത്.

ORDER NOW !

Price : 260 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Arsen Leiupang – Manyanaya Thaskarante Athisahasa Jeevitham”

Your email address will not be published. Required fields are marked *