Athmavinte Aram Pramanam / ആത്മാവിന്റെ പ്രമാണം | – BY Paul Sebastian / പോൾ സെബാസ്റ്റ്യൻ
മനുഷ്യമനസ്സിന്റെ ദുർഗ്രഹമായ ചില പ്രവർത്തനങ്ങൾ ബോധത്തെയും ചിന്തയേയും ഇല്ലാതാക്കി മൃഗീയമായ വാസനകളിലേക്ക് മനുഷ്യനെ നയി ക്കുന്ന സംഭവങ്ങൾ നിരവധിയാണ്. മനുഷ്യരിലുള്ള മാതൃവാത്സല്യം, കരുണ, ദയ, സ്നേഹം, വിധേയത്വം ഇവയൊക്കെ മൃഗങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അത്ര ചെറിയ അകലം മാത്രമേ മനുഷ്യനും മൃഗവും തമ്മിൽ ഉള്ളൂ. മനുഷ്യന്റെ ഈ രൂപമാറ്റം വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുക. നമുക്ക് ചുറ്റും കാണുന്ന യുവതി യുവാക്കൾ, ദമ്പതിമാർ, കുട്ടികൾ ഇവരൊക്കെ ഏതു നിമിഷവും നമ്മുടെ സാമൂഹ്യഘടനയുടെ മൂല്യബോധത്തിന്റെ അതിരുകൾ ഭേദിച്ചു പോകാം. കലഹം, വിരഹം, വേർപെടൽ ഇവയൊക്കെ സംഭവിക്കു ന്നത് ഇതുമൂലമാണ്. നമുക്കു ചുറ്റും നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഇത്തര മൊരു വാർത്തയുടെ തന്നെ ആഖ്യാനസത്യമാണ് ഈ നോവൽ, വർത്ത മാനകാലത്തിന്റെ ദുരന്തങ്ങളിലേക്കും സുഖദുഃഖങ്ങളിലേക്കും നഷ്ടപ്പെടലുക ളിലേക്കും ഏകാന്തതയിലേക്കും നിങ്ങളെ കൊണ്ടുപോകുന്ന വിഷയം തന്നെ യാണ് ഇതിന്റെ ഇതിവൃത്തം. നിങ്ങൾ മാത്രമല്ല നിങ്ങളുടെ പങ്കാളിയും കുറ്റവാ ളിയാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ വേദന ഈ കൃതി വായിക്കുമ്പോൾ അനുഭവപ്പെടുന്നു. ആത്മാവിന്റെ മുറിവുകളാണ് ഈ നോവലിന്റെ ഓരോ വരികളിലും നിറയുന്നത്.
Reviews
There are no reviews yet.