175.00

Ente Achan

എന്റെ അച്ഛൻ

ISBN
: 9789395338684
First Published Year
: 2024
Pages
: 100
Compare
Share

Meet The Author

Ente Achan / എന്റെ അച്ഛൻ  – BY C.S Ajaykumar / സി. എസ്. അജയകുമാർ

ശ്രീ. സി.എസ്. അജയകുമാറിന്എന്റെ അച്ഛൻഎന്ന പുസ്തകം എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല. അച്ഛന്റെ ഓർമ്മകളുടെ ഊഷ്മാവിൽനിന്ന് എഴുത്തു കാരൻ ഒരു നിമിഷംപോലും വേറിടുന്നില്ല. അത്രയും പ്രഗാഢമാണ് പിതാവ് മകനിൽ ചെലുത്തിയ സൗമ്യ തീക്ഷ്ണ സ്വാധീനം. വിപുലമല്ലെങ്കിലും പതിനേഴു ലഘു ഖണ്ഡങ്ങളിലൂടെ വരച്ചിടുന്ന ഒരു ജീവിതത്തിൻ്റെ നഖ ചിത്രമാണിത്. ചിത്രത്തിൽ അവശ്യം വേണ്ട എല്ലാ വിശദാംശങ്ങളും ഉണ്ട്. തൻ്റെ ജീവിതത്തിനു അച്ഛൻ എന്ന സാന്നിധ്യം നൽകിയ വെയിലും വെള്ളവും വളവും എത്ര അമൂല്യമായിരുന്നു എന്ന് തിരിച്ചറിയുക യാണ് അജയകുമാർ.

അജയകുമാറിൻ്റെ ഭാഷ അകൃത്രിമവും ഹൃദയമുദ്രയു ള്ളതുമാണ്. അച്ഛനോടുള്ള അസ്തമിക്കാത്ത കൃതജ്ഞ തയാണ് കൃതിയുടെ ചാലകശക്തി. തങ്ങളുടെ പിതാ ക്കന്മാരെക്കുറിച്ച് കൃതജ്ഞതയും സ്നേഹവും നിറഞ്ഞ മനസ്സോടെ ഓർമ്മിക്കാനും അല്പനേരം സ്മരണക ളിൽ അഭിരമിക്കാനും പുസ്തകം അനേകം വായന ക്കാരെ പ്രേരിപ്പിക്കും, വൈകാരിക വൈഭവത്താലും ഉദ്ദേ ശ്യശുദ്ധിയാലും അനുഗൃഹീതമാണ്എൻ്റെ അച്ഛൻഎന്ന സ്മൃതിസമർപ്പണം.

കെ. ജയകുമാർ

ORDER NOW !

Price : 175 Rs

Reviews

There are no reviews yet.

Be the first to review “Ente Achan”

Your email address will not be published. Required fields are marked *