മനസ്സിന്റെ വാതായനങ്ങൾ – പ്രസാദ് അമോർ
മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും ഘടനയെയും പ്രവർത്തനങ്ങളെയും വ്യാപാര ങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങളും അറിവുകളും ഉൾക്കാഴ്ചകളും അടങ്ങുന്ന താണ് പ്രസാദ് അമോറിന്റെ പുസ്തകം. ഈ പുസ്തകത്തിലെ ലേഖനങ്ങൾ ഒരു വശത്ത് മനസ്സ്, ബുദ്ധി, മസ്തിഷ്കം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രി യമായ അറിവുകളും യുക്തിയുക്തവുമായ നിരീക്ഷണങ്ങളും അവതരിപ്പിക്കുന്നു. കുറ്റവാസന കൗൺസിലിങ്ങ്, ആത്മീയചികിത്സ, സ്ത്രീമനസ്സ്, ലൈംഗികഹിംസ, സ്വപ്നം, ഉറക്കം, മാനസികമായ രുഗ്ാവസ്ഥ തുടങ്ങിയ സാമൂഹ്യമനഃശാസ്ത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ളതാണ് ബാക്കിയുള്ള ലേഖനങ്ങൾ. പലതരം അതിഭൗതികപരിവേഷങ്ങളിലും അന്ധവിശ്വാസങ്ങളിലും കുടുങ്ങിക്കിടക്കുന്ന മനഃശാസ്ത്രത്തെ യുക്തിയുക്തമായും പഠനങ്ങളുടെ അടിസ്ഥാന ത്തിലും വിശദീകരിക്കുകയും ഒപ്പം മനഃശാസ്ത്രപരമായ ഇടപെടലുകൾ നടത്തുന്ന ആത്മീയ/മന്ത്രവാദചികിത്സകളെക്കുറിച്ച് പരാമർശിക്കുകയും ചെയ്യുന്നു.
Reviews
There are no reviews yet.