Nizhalyathra | നിഴൽയാത്ര – Cina K.S. | സിന കെ.എസ്.
പ്രിയ വായനക്കാരാ, ഈ നിഴൽവഴികളിൽ എന്നോടൊപ്പം അല്പനേരം സഞ്ചരിക്കാൻ, ഇതിനു പിന്നിലെ ആനന്ദവും വേദനയും പങ്കുവെയ്ക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളിൽ പറഞ്ഞറിയിക്കാ നാവാതെ കിടക്കുന്ന എന്തിനെയെങ്കിലും തൊട്ടുണർത്താൻ ഇതിലെ ഒരു കവിതയ്ക്കെങ്കിലും കഴിഞ്ഞാൽ, ഈ നിഴൽയാത്രയിൽ ഞാനൊറ്റക്കല്ലെന്ന ഒരാശ്വാസം ഞാൻ കണ്ടെത്തും…
ഈ നിഴൽയാത്രയിൽ സിനയ്ക്കൊപ്പം സഞ്ചരിക്കുമ്പോൾ അപ്രതീക്ഷി തമായ ഊർജ്ജപ്രവാഹവും സത്യവചനത്തിന്റെ ഊഷ്മാവും അനുഭവവേ ദ്യമാകും. സ്വരം സൗമ്യമെങ്കിലും അവയുടെ സത്യം തീക്ഷ്ണം. മുൻവിധികളെ യും അനുമാനങ്ങളെയും ഈ കവിതകൾ നിരാകരിക്കുന്നു. പരമ്പരാഗത നിലപാടുകളെ ചോദ്യം ചെയ്യുന്നു. എന്നാൽ വെല്ലുവിളിയുടെയോ ചോദ്യം ചെയ്യലിന്റെയോ സ്വരകലാപം കവി ഉയർത്തുന്നുമില്ല. ഈ സൗമ്യതീക്ഷ്ണ സഹസാന്നിധ്യം സിനയുടെ കവിതകളുടെ മുഖമുദ്രയായി കണക്കാക്കാം.
–ശ്രീ കെ ജയകുമാർ ഐ. എ. എസ്.
പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കുന്ന ഒരു സർഗപ്രക്രിയ ശ്രീമതി സിനയിൽ പ്രവർത്തിക്കുന്നുണ്ട്. അനന്തമായി തുറന്ന മനസ്സോടുകൂടി, മാറിയ കാലത്തെ സ്വീകരിക്കുകയും നഷ്ടകാലത്തിന്റെ മൂല്യങ്ങൾ കൈവി ടാതിരിക്കുകയും ചെയ്യുന്ന ഒരു പ്രതിപ്രവർത്തനം ഈ പ്രതിഭാപ്രകാശങ്ങ ളിലൊക്കെ പ്രതിഫലിക്കുന്നുണ്ട് എന്ന് അഭിമാനത്തോട് കൂടി പറയാം.
–ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ
ORDER NOW !
Price : 100 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.