This title will be released around June 14, 2024.
flat20 – എന്ന ഈ കോഡ് ഉപയോഗിച്ച് എല്ലാ പുസ്തകങ്ങൾക്കും 20% ഡിസ്‌കൗണ്ട് നേടൂ…
Pencilkondezhuthiya Cheque | പെൻസിൽകൊണ്ടെഴുതിയ ചെക്ക് – BY Babu K.A.| ബാബു.കെ.എ
സാധാരണ ബാങ്കിടപാടുകാർക്കും, പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, ബാങ്ക് ജീവനക്കാർക്കും എളുപ്പം മനസ്സിലാകുന്ന രീതിയിൽ ബാങ്കുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. നാല് പതിറ്റാണ്ടുകളിലധികം ഒരു പ്രമുഖ ബാങ്കിൽ വിവിധ ഉത്തരവാദിത്തങ്ങളിൽ ജോലി ചെയ്ത്, രാജ്യത്താകമാനം ഇടപാടുകാരെ നേരിട്ട് കണ്ടും അറിഞ്ഞും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കിയും, ബാങ്കിംഗ് രംഗത്ത് പുത്തൻ ഉല്പന്നങ്ങളും സേവനങ്ങളും രൂപകൽപന ചെയ്തും, നിരന്തരം പഠിച്ചും, പഠിപ്പിച്ചും നേടിയ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ നാല്പതോളം ലേഖനങ്ങളുടെ സമാഹാരം. ബങ്കിങ് രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങൾ, വിശേഷിച്ച് ഓൺലൈൻ, ഡിജിറ്റൽ സംവിധാനങ്ങളും അവയുടെ ഉപയോഗത്തിൽ ഇടപാടുകാർ നേരിടുന്ന വെല്ലുവിളികൾ എന്നിവയെല്ലാം ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഓ, ഇത് ഇങ്ങനെയായിരുന്നോ എന്ന് ഓരോ ലേഖനം വായിച്ചു കഴിയുമ്പോഴും തോന്നുന്നുവെങ്കിൽ അത്ഭുതമില്ല. അത്രയും വ്യക്തതയോടുകൂടിയാണ് ഓരോ ലേഖനവും തയ്യാറാക്കിയിരിക്കുന്നത്. ബാങ്കിങ് വിഷയങ്ങൾ സാധാരണക്കാർക്ക് വേണ്ടി ഇത്രയും ലളിതമായി പറഞ്ഞു തരുന്ന പുസ്തകങ്ങൾ, മലയാളത്തിൽ പ്രത്യേകിച്ചും, കുറവാണ്. ഒരു പക്ഷെ ഈ ലാളിത്യം തന്നെയാണ് ഈ പുസ്തകത്തിന്റെ മനോഹാരിതയും.
ORDER NOW !
Price : 280 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
Reviews
There are no reviews yet.