പിതൃവചനങ്ങൾ അശരീരികളായി കവി കേട്ടുകൊണ്ടിരിക്കുന്നു; മാതൃസ്കൃതിയുടെ പൂമണത്തിലൂടെ പൃഥിവിയുടെ ഗന്ധങ്ങൾ പിടിച്ചെടുക്കുന്നു. വഴികാട്ടുന്ന വത്കാ ലത്തെ ഋഷി കവികളുടെ വചോരശ്മികളിലെ സപ്തവർണങ്ങൾ കൊണ്ട് സ്വന്തം വചസ്സുകളുടെ കണ്ണുതെളിയിക്കുന്നു എല്ലാം ആർക്കും ഗ്രഹിക്കാവുന്ന രീതിയിൽ ‘പരിമളം’ എന്ന ഗുണത്തിന്റെ സാന്നിദ്ധ്യം കവിതയിലുള്ളതുകൊണ്ട്. ഇന്ദ്രിയങ്ങ ളിൽ ഏറ്റവും കുറഞ്ഞതോതിൽ ബാധിക്കുന്നത് പരിമളമറിയുന്ന ഇന്ദ്രി യമാണല്ലോ. ആ ഗുണംമൂലമാണ് ഭൂരിപക്ഷത്തിന്ന് ഈ കവിയുടെ രചനകൾ ആസ്വദിക്കാൻ കഴിയുന്നതെന്നു പറയാം. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയിൽ പെട്ടുപോകുന്നവരാണ് സാമാന്യഭൂരിപക്ഷം. അതുകൊണ്ട് വൈരുദ്ധ്യങ്ങളിലേക്കു (ഐറണി) തുറക്കുന്ന അകക്കണ്ണുള്ളവരുടെ സൂക്ഷ്മങ്ങളായ കണ്ടെത്തലുകളിലേ ക്ക് അവർക്കും എളുപ്പത്തിൽ കണ്ണുതുറന്നുകിട്ടും. വിവേചനശക്തി തനിക്കു മാത്ര മെന്നു അഹങ്കരിക്കുന്ന മനുഷ്യൻ പൂക്കളെ കൊല ചെയ്തു പ്രദർശനത്തിന്നു വെക്കുന്നു; ഒരു ശലഭമാകട്ടെ “അവനവന് ആത്മസുഖത്തിന്നായി തേൻകുടിക്കുമ്പോൾ അത് അപരന്നു സുഖത്തിനായ് വരേണമെന്ന ഗുരുദർശനം ആചരണത്തിലിണക്കി പരാഗണം നിർവഹിക്കുന്നു. ആ ശലഭത്തിന്റെ നർത്തനതാളവും വിവേകത്തിന്റെ ജ്യോതിർനാളവും എത്ര ഹൃദ്യമായി കവിതയിലിണക്കിയിരിക്കുന്നു!
– ഡോ. എം. ലീലാവതി
Reviews
There are no reviews yet.